UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയുടെ 3 കോടി അംഗങ്ങളെ ‘കാണാനില്ല’; പ്രസംഗങ്ങളിൽ പല കണക്കുകളുമായി അമിത് ഷാ

ഒരു മൊബൈൽ നമ്പറിലേക്ക് വിളിച്ചാൽ ഓൺലൈനായി അംഗത്വം സ്വീകരിക്കുന്ന പദ്ധതിക്ക് 2014 നവംബറിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചിരുന്നു.

രണ്ടോ മൂന്നോ കോടി ബിജെപി അംഗങ്ങളെ പെട്ടെന്ന് കാണാതായിപ്പോയെന്നാണ് നാഷണൽ എക്സിക്യൂട്ടീവിൽ പാർട്ടി പ്രസിഡന്റ് അമിത് ഷായുടെ പ്രസംഗം കേട്ടാൽ തോന്നുക. ശനിയാഴ്ചത്തെ പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നത് ബിജെപിയിൽ 8 കോടി അംഗങ്ങൾ ഉണ്ടെന്നായിരുന്നു, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അത് 9 കോടി എന്നാക്കി. 2015 മാർച്ചിൽ 8.8 കോടി അംഗങ്ങളുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തള്ളി ലോകത്തെ തന്നെ ഏറ്റവും വലിയ പാർട്ടിയായി മാറിയെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.

ആ വർഷം തന്നെ ജൂലൈയിൽ അമിത് ഷാ പറഞ്ഞത് ദേശീയ നിർമാണത്തിൽ പാർട്ടിയുടെ 11 കോടി അംഗങ്ങളെയും പങ്കാളികളാക്കണമെന്നായിരുന്നു. അതിനുശേഷം ബിജെപി മഹിളാ മോർച്ചാ പ്രസിഡന്റ് വിജയാ രഹാത്കർ പറഞ്ഞത് ബിജെപിയുടെ 12 കോടി അംഗങ്ങളിൽ 3 കോടി സ്ത്രീകളാണെന്നാണ്. ബിജെപി നേതാവ് അലി മുഹമ്മദ് മിർ ശ്രീനഗറിൽ പറഞ്ഞത് 14 കോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ പാർട്ടി ബിജെപി ആണെന്നാണ്. അപ്പോൾ പിന്നെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ യഥാർഥ എണ്ണമെത്രയാണ്?

ആകെ 11 കോടി പേരാണ് ബിജെപിയുടെ അംഗങ്ങളായിട്ടുള്ളതെന്നും അതിൽ 2 കോടി പേരുടെ അംഗത്വം സംബന്ധിച്ച സ്ഥിരീകരണം നടന്നിട്ടില്ലെന്നതുമായിരുന്നു ഒരു ബിജെപി വക്താവ് പറഞ്ഞത്. അമിത് ഷാ 8 കോടിയുടെ കണക്ക് പറഞ്ഞത് നാക്ക് ഉടക്കിയതാവാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു മൊബൈൽ നമ്പറിലേക്ക് വിളിച്ചാൽ ഓൺലൈനായി അംഗത്വം സ്വീകരിക്കുന്ന പദ്ധതിക്ക് 2014 നവംബറിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിലാണ് അംഗത്വത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി മാറിയെന്നതിന്റെ ആഘോഷങ്ങൾ ബിജെപി നടത്തിയത്. അമിത് ഷാ തന്റെ തലപ്പാവിലെ പൊൻതൂവലായി ഇതിനെ എന്നും കണ്ടിരുന്നു.

തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ക്രഡിറ്റ് മോദിയുടെ അക്കൗണ്ടിലേക്കാണ് പോകാറുള്ളതെങ്കിലും സംഘടനയെ ശക്തിപ്പെടുത്തിയതിന്റെ പ്രശംസ അമിത് ഷാ നേടിയിരുന്നു.
ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തെക്കുറിച്ച് അംഗങ്ങൾ ആവർത്തിച്ച് ഉന്നയിച്ചപ്പോൾ ബിജെപി എന്നത് ഒരു എൻജിഒ അല്ലെന്നും എല്ലാവരും ഒരേ വിഷയത്തിൽ തന്നെ തൂങ്ങി നിൽക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ജനങ്ങളിലേക്ക് എത്തിച്ചെല്ലുന്നതിനായി സാമൂഹിക സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍