UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നത്തെ മത്സരം ഇന്ത്യക്ക് മാത്രമല്ല, ധോണിക്കും നിര്‍ണ്ണായകം

Avatar

ഉണ്ണികൃഷ്ണന്‍ ആര്‍

മെല്‍ബണില്‍ ഇന്ത്യ നാളെ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ എങ്ങനെ ജയിച്ചു മാനം രക്ഷിക്കാം എന്ന് മാത്രമേ ടീം ഇന്ത്യ ചിന്തിക്കുന്നുള്ളൂ. തുടര്‍ച്ചയായി രണ്ട് മത്സരത്തിലും 300-ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും പരാജയപ്പെട്ടത് ടീമിന്റെ ആത്മവിശ്വാസത്തിന് ക്ഷതമേല്‍പ്പിച്ചിട്ടില്ല എന്ന് ക്യാപ്റ്റന്‍ എം എസ് ധോണി ആവര്‍ത്തിക്കുമ്പോഴും ഇന്ത്യ ആഗ്രഹിക്കുന്നത് ഈ തുടര്‍ പരാജയത്തിനു അവസാനം ഉണ്ടാകണം എന്നാണ്. 

തുടര്‍ച്ചയായി മൂന്നാം മത്സരവും ജയിച്ചു പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഓസീസ്, തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബാറ്റ്‌സ്മാന്‍മാരുടെ ഫോമിനോപ്പം ബോളര്‍മാരും അവര്‍ക്ക് മേല്‍ക്കൈ നല്‍കുന്നു. രണ്ടു മത്സരങ്ങളിലും മുന്നൂറിനു മേല്‍ റണ്‍സ് വഴങ്ങിയെങ്കിലും, ഇരു മത്സരങ്ങളിലും മത്സരത്തിന്റെ പ്രധാന ഘട്ടങ്ങളില്‍ റണ്‍ നിരക്ക് നിയന്ത്രിക്കുന്നതില്‍ അവര്‍ വിജയിച്ചിരുന്നു. ബ്രിസ്‌ബേനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 330 നു മേല്‍ സ്‌കോര്‍ ചെയ്യും എന്ന് തോന്നിപ്പിച്ച അവസ്ഥയില്‍ നിന്നുമാണ് പിന്നീട് 308 എന്ന സ്‌കോറില്‍ ഒതുങ്ങിയത്. ഇന്നിംഗ്‌സിന്റെ അവസാനം വിക്കറ്റുകള്‍ വലിച്ചെറിയുന്ന പതിവ് ഇന്ത്യ നിര്‍ത്തേണ്ടിയിരിക്കുന്നു. ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല എന്ന ബോധ്യതോടെ വേണം ഈ മത്സരത്തെ ഇന്ത്യ സമീപിക്കാന്‍. ഇല്ലെങ്കില്‍ ധോണി എന്ന നായകന്റെയും അവസാനദിനങ്ങള്‍ നാളെ കുറിക്കപ്പെട്ടേക്കാം.

ഇന്ത്യയെ സംബന്ധിച്ചു പ്രശ്‌നങ്ങള്‍ പലതാണ്. പ്രധാന പ്രശ്‌നം ബോളിംഗ് തന്നെ. ഭുവനേശര്‍ കുമാറിനു പകരമിറങ്ങിയ ഇഷാന്ത് ശര്‍മ്മയുടേയും സ്ഥിതി മറിച്ചായിരുന്നില്ല. യഥേഷ്ടം എക്‌സ്ട്രാ റണ്ണുകള്‍ വഴങ്ങിയ ഇന്ത്യന്‍ ബോളര്‍മാര്‍ അത് നിയന്ത്രിക്കുന്നതില്‍ വിജയിച്ചില്ലെങ്കില്‍ കഴിഞ്ഞ മത്സരങ്ങളിലെ വിധി തുടരും. സ്പിന്നര്‍മാര്‍ നാട്ടിലെ ‘പുലികള്‍’ മാത്രമായി ഒതുങ്ങുന്നതിനും ഓസ്ട്രലിയന്‍ പര്യടനം സാക്ഷ്യം വഹിച്ചു. റണ്‍ നിയന്ത്രിക്കുന്നതിലോ വിക്കറ്റുകള്‍ വീഴ്ത്തുന്നതിലോ മിടുക്ക് കാട്ടാതെ ലക്ഷ്യമില്ലാതെ പന്തെറിയുക മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കഴിഞ്ഞ മത്സരങ്ങളില്‍ ചെയ്തത്. ബോളിംഗ് നിരയില്‍ ഒരു പുനര്‍ചിന്ത ഉണ്ടാകേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍ കാത്തിരിപ്പ് തുടരേണ്ടി വരും എന്ന് തന്നെയാണ് ധോനിയുടെ വാര്‍ത്താ സമ്മേളനം നല്‍കുന്ന സൂചന. റിഷിയെ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ മാറ്റേണ്ടി വരുമെന്ന പക്ഷക്കാരനായ ധോണി, മൂന്ന് പേസ് ബോളര്‍മാരും രണ്ടു സ്പിന്നര്‍മാര്‍ എന്ന ശൈലിയില്‍ തുടരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായി പരാജയപ്പെടുന്ന ശിഖര്‍ ധവാനെ പിന്തുണച്ച ധോണി അദ്ധേഹത്തിന്റെ ടീമിലെ സ്ഥാനം സുരക്ഷിതമാണെന്ന് ഊട്ടി ഉറപ്പിക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. മികച്ച ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ്മയിലാണ് ഇന്ത്യയുടെ പ്രതീക്ഷകളത്രെയും. കഴിഞ്ഞ രണ്ടു മത്സരത്തിലും രോഹിത് സെഞ്ചുറി നേടിയിരുന്നു.

ഇന്ത്യ പ്രതീക്ഷിക്കുന്ന മാറ്റം ഉമേഷ് യാദവിന് പകരം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഭുവനേശ്വര്‍ കുമാര്‍ ടീമിലേക്ക് മടങ്ങി വരും എന്നാണ്. മനീഷ് പാണ്ടേ ടീമില്‍ തുടരാന്‍ തന്നെയാണ് സാധ്യത. അക്ഷര്‍ പട്ടേല്‍ കാത്തിരിക്കുക തന്നെ വേണം ഇനിയും. ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ മറ്റു മാറ്റങ്ങള്‍ക്കു  സാധ്യതയില്ല. ഇതൊക്കെയാണെങ്കിലും ധോണി യുടെ പതിവ് ‘അത്ഭുതങ്ങള്‍’ തള്ളിക്കളയാനാവില്ല ടീം സെലക്ഷനില്‍.

ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തും. രണ്ടാം മത്സരത്തില്‍ വിശ്രമം അനുവദിച്ച മിച്ചലിനു, ജോണ്‍ ഹാസ്ടിങ്ങ്‌സോ കെയിന്‍ റിച്ചാര്‍ഡ്‌സനോ വഴി മാറി കൊടുക്കും

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍