UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഹിത് ശര്‍മ 171 നോട്ട് ഔട്ട്; ഓസ്‌ട്രേലിയയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം

അഴിമുഖം പ്രതിനിധി

രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിംഗ്‌ പെര്‍ഫോമന്‍സിന്റെ മികവില്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എതിരാളികള്‍ക്ക് നല്‍കിയത് 310 റണ്‍സിന്റെ വിജയലക്ഷ്യം. ലോകോത്തര പിച്ചായ പെര്‍ത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ചരിത്രത്തിനൊപ്പം രോഹിത് പുറത്താകാതെ നേടിയ 171 റണ്‍സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് നേടിയത്. വിരാട് കോഹ്ലി സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് അകലെ വീണപ്പോള്‍ ഓപ്പണര്‍ ധവാന്‍ ഒമ്പത് റണ്‍സിന് പുറത്തായി. മൂന്നമാനായി പുറത്തായത് ക്യാപ്റ്റന്‍ ധോണിയാണ്. 13 പന്തില്‍ 18 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സംഭാവന. രവീന്ദ്ര ജഡേജ രോഹിതിനൊപ്പം 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി ഫോള്‍ക്കനര്‍ പത്തോവറില്‍ 60 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ശേഷിച്ച വിക്കറ്റ് കിട്ടിയത് ഹസല്‍വുഡിനായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍