UPDATES

കായികം

പ്രതീക്ഷകള്‍ തകരുന്നു; രണ്ടാം ടെസ്റ്റിലും ടീം ഇന്ത്യ തോല്‍വിയിലേക്ക്

പൂജാരെയും രഹാനെയും പുറത്ത്

ബെംഗളൂരു ടെസ്റ്റില്‍ പൊരുതുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. നാലു വിക്കറ്റിനു 213 റണ്‍സുമായി നാലാം ദിവസത്തെ കളി തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 238 ല്‍ എത്തിയപ്പോള്‍ രഹാനെയുടെ വിക്കറ്റ് നഷ്ടമായി. 52 റണ്‍സ് എടുത്ത രഹാനെയെ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ എത്തിയ കരുണ്‍ നായരെ അകൗണ്ട് തുറക്കും മുന്നെ സ്റ്റാര്‍ക്ക് പവലിയനിലേക്കു തിരിച്ചയച്ചു. രണ്ടു വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. പിന്നീട് പൂജാരയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ 92 റണ്‍സ് എടുത്ത പൂജാരെയെ ഹസല്‍വുഡ് മാര്‍ഷിന്റെ കൈകളില്‍ എത്തിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. പിന്നാലെ നാലു റണ്‍സ് എടുത്ത അശ്വിനും പുറത്തായി. ഹസല്‍വുഡിനു തന്നെയാണു വിക്കറ്റ്. ഇതോടെ ഹസല്‍വുഡ് അഞ്ചുവിക്കറ്റുകള്‍ ഈ ഇന്നിംഗ്‌സില്‍ സ്വന്തമാക്കി. ഇപ്പോള്‍ ഇന്ത്യക്കു വെറും 163 റണ്‍സിന്റെ ലീഡ് മാത്രമാണ് ഉള്ളത്. കീപ്പര്‍ സാഹയിലണ് ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന നേരിയ വിശ്വാസമുള്ളത്.

ഉച്ചഭക്ഷണത്തിനു മുമ്പ് ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ ഓസീസിന് കഴിഞ്ഞാല്‍ രണ്ടാം ടെസ്റ്റിലും ഇന്ത്യയെ കാത്തിരിക്കുന്നത് പരാജയം തന്നെയാകും. ഒന്നര ദിവസം കൈയിലുള്ള ഓസീസിന് താരതമ്യേന ചെറിയ സ്‌കോര്‍ മറികടക്കാന്‍ വലിയ പ്രയാസം കാണില്ല. പിച്ച് സ്പിന്നിനെ തുണയ്ക്കുന്ന സ്വഭാവം വിട്ടൊഴിഞ്ഞതായാണു കാണുന്നത്. നഥാന്‍ ലയോണിനോ ഒക്കിഫിനോ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തത് ഇതാണു കാണിക്കുന്നത്. മൂര്‍ച്ച കുറഞ്ഞ സ്‌പേസ് ആക്രമണം കൊണ്ട് ഓസീസിനെ പിടിച്ചുകെട്ടുക ഇന്ത്യക്കു ബുദ്ധിമുട്ടായിരിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍