UPDATES

കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

ശബ്ദ വോട്ടിലൂടെയാണ് നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്. 105 എംഎല്‍എമാരുടെ പിന്തുണയാണ് യെദിയൂരപ്പ മന്ത്രിസഭക്കുള്ളത്.

കര്‍ണാടകയില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടിലൂടെയാണ് നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്. 105 എംഎല്‍എമാരുടെ പിന്തുണയാണ് യെദിയൂരപ്പ മന്ത്രിസഭക്കുള്ളത്.

നോമിനേറ്റഡ് അംഗമടക്കം 225 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ അയോഗ്യരാക്കപ്പെട്ട 17 അംഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ 207 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 104 പേരുടെ പിന്തുണ. യെദിയൂരപ്പ സര്‍ക്കാരുമായി സഹകരിക്കുമെന്നും അതേസമയം അവരുടെ 105 എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

14 മാസം തന്റെ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് ജനങ്ങള്‍ക്കറിയാമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം വിശ്വാസ പ്രമേയം അധാര്‍മ്മികവും ഭരണഘടനാവിരുദ്ധവുമായതിനാല്‍ എതിര്‍ക്കുന്നു എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. അതേസമയം യെദിയൂരപ്പയ്ക്ക് ആശംസകള്‍ നേരുന്നതായും ജനങ്ങള്‍ വേണ്ടി പ്രവര്‍ത്തിക്കും എന്ന അദ്ദേഹത്തിന്റെ ഉറപ്പ് സ്വാഗതം ചെയ്യുന്നതായും സിദ്ധരാമയ്യ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍