UPDATES

സാര്‍ക്ക് സമ്മേളന ബഹിഷ്‌കരണം; ഇന്ത്യക്ക് പിന്തുണയുമായി കൂടൂതല്‍ രാജ്യങ്ങള്‍

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടി ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചത്തിന്റെ പിന്നാലെ ഇന്ത്യക്ക് പിന്തുണയുമായി കൂടൂതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ നവംബര്‍ 8, 9 തീയതികളില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളില്‍ വിജയകരമായൊരു സമ്മേളനത്തിനു സാധ്യതയില്ലെന്നു കണ്ടാണ് ഇന്ത്യ പിന്മാറുന്നത്. സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സാര്‍ക് പ്രതിനിധികളെ ധരിപ്പിച്ചു കഴിഞ്ഞു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നിവരെ കൂടാതെ നേപ്പാളും വിട്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. 19-മത് സാര്‍ക്ക് സമ്മേളനത്തില്‍ അധ്യക്ഷ പദവി അലങ്കരിക്കുന്നതിന് നേപ്പാളിനെയായിരുന്നു നിശ്ചയിച്ചിരുന്നത്.

സാര്‍ക്കില്‍ പങ്കെടുക്കേണ്ട മറ്റ് രാജ്യങ്ങളായ മാലിദ്വീപ്സ്, ശ്രീലങ്ക, നേപ്പാളും ഇതുവരെ ഔദ്യോഗിക തിരുമാനങ്ങള്‍ അറിയിച്ചിട്ടില്ല. സമ്മേളനം ബഹിഷ്‌കരിക്കാന്‍ മൂന്ന് സാര്‍ക് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചത് വലിയ നയതന്ത്ര വിജയമായാണ് ഇന്ത്യ കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍