UPDATES

354 കോടിയുടെ വായ്പാ തട്ടിപ്പ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ബന്ധു അറസ്റ്റിൽ

കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ദീപക് പുരി, മുഴുവൻ സമയ ഡയറക്ടർ നിത പുരി, അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറും മകൾ രത്തുൽ പുരി എന്നിവരും കേസിൽ പ്രതികളാണ്.

കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയെന്ന് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ ബന്ധു അറസ്റ്റിൽ. ഇലക്ട്രോണിക് സ്ഥാപനമായ മോസര്‍ബെയറിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് കൂടിയായ രാതുൽ പുരിയെയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സെൻറട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354.51 കോടി രൂപ തട്ടിച്ചുവെന്നാണ് രാതുൽ പുരിക്കെതിരായ കേസ്. ബാങ്ക് നല്‍കിയ പരാതിയിൽ രാതുല്‍ പുരിക്കെതിരെ തിങ്കളാഴ്ച സിബിഐ എഫ്ഐആര്‍ തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. വായ്പാ സമാഹരണ പദ്ധതി പ്രകാരം 14 പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കമ്പനി വായ്പ സ്വന്തമാക്കിയിട്ടുണ്ടെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പരാതിയിൽ പറഞ്ഞു.

കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ദീപക് പുരി, മുഴുവൻ സമയ ഡയറക്ടർ നിത പുരി, അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറും മകൾ രത്തുൽ പുരി എന്നിവരും കേസിൽ പ്രതികളാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്റ് കേസിലും രാതുൽ പുരിക്കെതിരെ ആരോപണം നിലനിൽക്കുന്നുണ്ട്. ഇഡി അന്വേഷണം പുരോഗമിക്കുന്ന ഈ കേസില്‍ കോടതി നേരത്തെ രാതുലിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

കോംപാക്റ്റ് ഡിസ്കുകൾ, ഡിവിഡികൾ, സോളിഡ് സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണങ്ങൾ തുടങ്ങി ഒപ്റ്റിക്കൽ സ്റ്റോറേജ് മീഡിയ നിർമാണ കമ്പനിയാണ മോസർ ബെയർ. 2009 മുതൽ കമ്പനി വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുകയും നിരവധി തവണ കടം പുതുക്കുകയും ചെയ്തരുന്നു. എന്നാൽ പിന്നീട് ഇവ തിരിച്ചടച്ചില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് നൽകിയ പരാതിയിൽ അവകാശപ്പെടുന്നു.

Also Read- ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍