UPDATES

ഏറ്റവും കൂടുതൽ നിരോധിത നോട്ട് മാറ്റിയത് അമിത് ഷാ ഡയറക്ടറായ ബാങ്ക്; വാർത്തകൾ പിൻവലിച്ച് ദേശീയ മാധ്യമങ്ങൾ

രാജ്യത്തു തന്നെ ജില്ലാ-സംസ്ഥാന കോഓപ്പറേറ്റീവ് ബാങ്കുകൾക്കിടയിലുള്ള ഏറ്റവും വലിയ നിരോധിതനോട്ട് മാറ്റിയെടുക്കലാണിത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും എല്ലാ നോട്ടുകളും അസാധുവാക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ടുമണി പ്രഖ്യാപനത്തിനു ശേഷം അ‍ഞ്ചുദിവത്തിനുള്ളിൽ അമിത് ഷാ ഡയറക്ടറായ ബാങ്ക് മാറ്റിയെടുത്തത് 745.59 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്തു തന്നെ ജില്ലാ-സംസ്ഥാന കോഓപ്പറേറ്റീവ് ബാങ്കുകൾക്കിടയിലുള്ള ഏറ്റവും വലിയ നിരോധിതനോട്ട് മാറ്റിയെടുക്കലാണിത്. അഹമ്മദാബാദ് ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് വഴിയാണ് ഇത്രയും നിരോധിത നോട്ടുകൾ മാറ്റിയെടുത്തത്. മുംബൈയിൽ നിന്നുള്ള ഒരു ആക്ടിവിസ്റ്റ് വിവരാവാശപ്രകാരം നേടിയെടുത്തതാണ് ഈ വിവരങ്ങൾ.

ദി വയർ അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ദേശീയ മാധ്യമങ്ങളില്‍ വാർത്ത വന്നിട്ടില്ല. ഇന്ത്യൻ എക്സ്പ്രസ്സിൽ ഈ വാർത്ത വന്നിരുന്നെങ്കിലും ഇപ്പോൾ അത് ലഭ്യമല്ല. (URL: http://www.newindianexpress.com/nation/2018/jun/21/cooperative-bank-with-amit-shah-as-a-director-collected-highest-amount-of-demonetised-notes-among-dc-1831460.html). റിലയൻസ് ഉടമസ്ഥതയിലുള്ള ന്യൂസ്18 പോർട്ടലിലും ഈ വാർത്ത വന്നിരുന്നെങ്കിലും ഇപ്പോൾ അതും ലഭ്യമല്ല. (URL: https://www.news18.com/news/india/bank-with-amit-shah-as-director-collected-most-banned-notes-among-dccbs-rti-1786195.html)

2016 നവംബർ എട്ടിന് രാത്രി എട്ടുമണിക്കാണ് നോട്ടു നിരോധം നിലവിൽ വന്നത്. രാജ്യത്തെ ജില്ലാ കോഓപ്പറേറ്റീവ് ബാങ്കുകൾ നിരോധിത നോട്ടുകൾ സ്വീകരിക്കരുതെന്ന ഉത്തരവ് നവംബർ 14ന് പുറത്തിറങ്ങി. കള്ളപ്പണം വെളുപ്പിക്കാൻ ഈ ബാങ്കുകളെ ഉപയോഗിക്കുന്നുണ്ടെന്നതായിരുന്നു ഈ ഉത്തരവിന്റെ അടിസ്ഥാനം.

സഹകരണ മേഖലയിലേക്ക് മാത്രമൊതുക്കുന്ന കള്ളപ്പണ പ്രതിസന്ധികള്‍; പിന്നിലെന്ത്?

അഹമ്മദാബാദ് ജില്ലാ കോഓപ്പറേറ്റീവ് ബാങ്കിന്റെ വെബ്സൈറ്റ് പറയുന്നതു പ്രകാരം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഡയറക്ടർ. ഏറെക്കാലമായി അദ്ദേഹം ഈ സ്ഥാനത്തിരിക്കുന്നു. രണ്ടായിരാമാണ്ടിൽ ബാങ്കിന്റെ ചെയർമാനുമായിരുന്നു ഷാ. 2017 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ബാങ്കിന്റെ മൊത്തം നിക്ഷേപം 5,500 കോടി രൂപയാണ്.

ഗുജറാത്ത് മന്ത്രിസഭയിൽ അംഗമായ ജയേഷ്ഭായ് വിത്തൽഭായ് രാദാദിയ ചെയർമാനായ രാജ്കോട്ട് ജില്ലാ കോഓപ്പറേറ്റീവ് ബാങ്കാണ് നിരോധിത നോട്ടുകൾ മാറ്റിയെടുത്തതിൽ രണ്ടാം സ്ഥാനത്ത് വരുന്നത്. 693.19 കോടി രൂപയാണ് നിരോധനം നിലവിൽ വന്നയുടനെ മാറ്റിയെടുത്തത്. ഗുജറാത്ത് ബിജെപിയുടെ കേന്ദ്രമായാണ് രാജ്കോട്ട് അറിയപ്പെടുന്നത്. വാജുഭായി വാല ഒഴിഞ്ഞുകൊടുത്ത സീറ്റിൽ നരേന്ദ്രമോദി ആദ്യമായി മത്സരിച്ച് ജയിച്ചത് ഈ മണ്ഡലത്തിലാണ്. 2001ൽ.

ഗുജറാത്ത് സംസ്ഥാന കോഓപ്പറേറ്റീവ് ബാങ്കിന് ഇത്രയധികം നിരോധിത നോട്ട് നിക്ഷേപം ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 1.11 കോടി രൂപയാണ് ബാങ്കിന് ആകെ ലഭിച്ച നിരോധിത നോട്ടുകൾ.

സഹകരണ മേഖലയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? നുണപ്രചാരണങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ

വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ എസ് റോയ്

മനോരഞ്ജൻ എസ് റോയ് എന്ന വിവരാവകാശ പ്രവർത്തകനാണ് വിവരാവകാശനിയമപ്രകാരം ജില്ലാ-സംസ്ഥാന കോഓപ്പറേറ്റീവ് ബാങ്കുകള്‍ നിരോധിതനോട്ടുകൾ മാറ്റിയെടുത്തതിന്റെ കണക്കുകൾ പുറത്തു കൊണ്ടുവന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ബിജെപിക്കാരേ, സഹകരണ ബാങ്കുകളെ മാത്രമല്ല, കുടുംബശ്രീയെക്കൂടിയാണ് നിങ്ങള്‍ തകര്‍ക്കുന്നത്

സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമം?; റിസര്‍വ് ബാങ്കിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍