UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേടുവന്ന 2000 രൂപാ നോട്ടുകൾ മാറ്റിക്കൊടുക്കാൻ നയമില്ലെന്ന് ബാങ്കുകൾ; ജനം വലയുന്നു

നിലവിലുള്ള നോട്ടു മാറ്റൽ മാർഗ്ഗനിർദ്ദേശങ്ങൾ 2009ൽ രൂപപ്പെടുത്തിയതാണ്.

രാജ്യത്തെ മൊത്തം വലച്ച നോട്ടു നിരോധനത്തിനു പിന്നാലെ എത്തിയ രണ്ടായിരം രൂപാ നോട്ടുകൾ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഈ നോട്ടുകൾ കേടുവന്നാൽ ബാങ്കുകൾ മാറ്റി നൽകുന്നില്ല എന്നതാണ് പ്രശ്നം. ദി ഹഷ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ബാങ്കിലെ കൗണ്ടറുകളിൽ‌ ഈ നോട്ടുമായി എത്തുന്നവരോട് മാറ്റി നൽകാനാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവ മാറ്റി നൽകാൻ‌ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് നയമില്ലെന്ന് ബാങ്കുകൾ വിശദീകരിക്കുന്നു. റിസർവ്വ് ബാങ്ക് ഇതിൽ നയം പ്രഖ്യാപിച്ചാൽ മാത്രമേ മാറ്റി നൽകൂ എന്നു പറഞ്ഞ് ഉപയോക്താക്കളെ തിരിച്ചയ്ക്കുകയാണ് ബാങ്കുകൾ.

നിലവിലുള്ള നോട്ടു മാറ്റൽ മാർഗ്ഗനിർദ്ദേശങ്ങൾ 2009ൽ രൂപപ്പെടുത്തിയതാണ്. ഇവയിൽ 1000 രൂപയുടെ നോട്ടുകൾ വരെയുള്ളവ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടായിരം നോട്ടുകളുടെ കാര്യം ഇതിൽ പറയാത്തതിനാൽ ബാങ്കുകൾക്ക് തീരുമാനമെടുക്കാനാകാത്ത പ്രശ്നമാണ് നിലവിലുള്ളത്.

രണ്ടായിരത്തിന്റെ കീറിയ നോട്ടുകൾ എടിഎം മെഷീനുകൾ വഴി ലഭിക്കുന്നതു സംബന്ധിച്ച് നേരത്തെ പരാതികളുണ്ടായിരുന്നു. രണ്ടായിരം രൂപാ നോട്ട് ഉപയോഗിക്കേണ്ടെന്ന് സാധാരണക്കാർ തീരുമാനിച്ചാൽ പോലും അത് നടക്കാൻ പ്രയാസമുള്ള സാഹചര്യമാണുള്ളത്. 500 രൂപാ നോട്ടുകൾ എത്തിയതോടെ രണ്ടായിരത്തിന്റെ നോട്ടുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും.

അതെസമയം മുഷിഞ്ഞ നോട്ടുകളും കൂട്ടിയൊട്ടിച്ച നോട്ടുകളും മാറ്റിക്കൊടുക്കാനുള്ള മാർഗ്ഗനിർദ്ദേശം 2017 ജൂലൈ മാസത്തിൽ ആർബിഐ ബാങ്കുകൾക്ക് നൽകിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍