UPDATES

ട്രെന്‍ഡിങ്ങ്

ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞു; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക് ഫൈനല്‍ പോരാട്ടം

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി

രോഹിത് ശര്‍മയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ പിന്‍ബത്തില്‍ ബംഗ്ലാദേശിനെ അടിച്ചു തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്നു. പാകിസ്താനാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ബെര്‍മിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 264 റണ്‍സ് എന്ന വിജയലക്ഷ്യം 40 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ 123 റണ്‍സോടെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 92 റണ്‍സോടെയും പുറത്താകാതെ നിന്നു. 46 റണ്‍സ് എടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടിയ കോഹ്ലി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സമ്യസര്‍ക്കാരിന്റെ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും തമിം ഇക്ബാല്‍ ബംഗ്ലാദേശിനെ മുന്നോട്ടു കൊണ്ടുപോയി. ഒരുഘട്ടത്തില്‍ 300 റണ്‍സിലേക്ക് ബംഗ്ലാദേശ് എത്തുമെന്നു തോന്നിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ തന്ത്രപൂര്‍വം പന്തെറിഞ്ഞതോടെ ബംഗ്ലാ സ്‌കോര്‍ 264 റണ്‍സില്‍ അവസാനിച്ചു. 70 റണ്‍സ് എടുത്ത തമിം ആണ് അവരുടെ ടോപ്‌സ്‌കോറര്‍. അവസാനഘട്ടത്തില്‍ 25 പന്തില്‍ 30 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാണ് ബംഗ്ലാ സ്‌കോര്‍ 264 ല്‍ എത്തിക്കാന്‍ സഹായിച്ചത്. മുഷ്ഫിക്കര്‍ റഹീം 61 റണ്‍സ് എടുത്തു. ഇന്ത്യക്കായി കേദാര്‍ ജാദവ് ആറ് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ നേടി. ഭവനേശ്വര്‍ കുമാറും ഭുംമ്രയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജഡേജ ഒരു വിക്കറ്റ് എടുത്തു.

മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യ ധവാന്റെ വിക്കറ്റ് വീണപ്പോള്‍ അല്ലാതെ ഒരുഘട്ടത്തില്‍ പോലും ബംഗ്ലാദേശിന്റെ മുന്നില്‍ പതറിയില്ല. 34 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും അടക്കം 46 റണ്‍സ് നേടിയ ധവാന്റെ വിക്കറ്റ് മൊര്‍ത്താസയ്ക്കായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍