UPDATES

കായികം

ന്യൂസിലന്‍ഡ് 79 റണ്‍സിനു പുറത്ത്; 190 റണ്‍സിന്റെ വിജയവും പരമ്പരയുമായി ടീം ഇന്ത്യ

അഴിമുഖം പ്രതിനിധി

പരമ്പര മോഹവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിനെ 23.1 ഓവവറില്‍ വെറു 79 റണ്‍സിന് പുറത്താക്കി ടീം ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. വിശാഖപട്ടണത്ത് നടന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ കീവികളെ 190 റണ്‍സിന്റെ വമ്പന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടാണ് ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയത്. അമിത് മിശ്രയുടെ നേതൃത്വത്തില്‍ ബൗളര്‍മാരാണ് കീവികളെ നാണം കെടുത്തിയത്. മിശ്ര ആറ് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകള്‍ നേടിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒമ്പതു റണ്‍സു വഴങ്ങി രണ്ടു വിക്കറ്റ് നേടി. ഉമേഷ് യാദവ്, ബുംമ്ര, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. 27 റണ്‍സ് നേടിയ കെയ്ന്‍ വില്യംസ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അഞ്ചുപേരാണ് കീവിസ് നിരയില്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായത്.

നേരത്തെ രോഹിത് ശര്‍മയുടയും കോഹ്ലിയുടെയും അര്‍ദ്ധ സെഞ്ച്വറി മികവില്‍ ഇന്ത്യ ആറു വിക്കറ്റിന് 269 റണ്‍സ് നേടിയിരുന്നു. രോഹിത് 70 റണ്‍സും കോഹ്ലി 65 റണ്‍സ് നേടി. ക്യാപ്റ്റന്‍ ധോണി 41 ഉം കേദാര്‍ ജാദവ് 39 ഉം റണ്‍സും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍