UPDATES

കായികം

കൊളംബോ ടെസ്റ്റിലും ജയം; പരമ്പര ഇന്ത്യക്ക്

രണ്ടാം ടെസ്റ്റില്‍ ലങ്കയുടെ പരാജയം ഇന്നിംഗ്‌സിനും 53 റണ്‍സിനും

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഗോളില്‍ നടന്ന ആദ്യ ടെസ്റ്റിലും വിജയം ഇന്ത്യക്കായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ ബൗളിംഗ് മികവാണ് ഒരിന്നിംഗിസിനും 53 റണ്‍സിനും വിജയം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ടെസ്റ്റില്‍ മൊത്തം ഏഴു വിക്കറ്റുകള്‍ ജഡേജ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത് 70 റണ്‍സും ഈ ഓള്‍റൗണ്ടര്‍ നേടിയിരുന്നു.

ആദ്യ ഇന്നിംഗിസില്‍ ഇന്ത്യ ഉയര്‍ത്തിയ 622 റണ്‍സിനെതിരേ ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സിനു പുറത്തായി ഫോള്‍ ഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ ശക്തമായി പൊരുതി നോക്കിയശേഷമാണ് കീഴടങ്ങിയത്. സെഞ്ച്വറി നേടിയ കരുണരത്‌നയും മെന്‍ഡിസും ചേര്‍ന്നാണ് ലങ്കയെ രണ്ടാം ഇന്നിംഗ്‌സില്‍ മുന്നോട്ടു നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് യാാതൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാല്‍ ലഞ്ച് കഴിഞ്ഞതോടെ ജഡേജ ആഞ്ഞടിക്കുന്നതാണ് കണ്ടത്. കരുണരത്‌നയ്ക്കും മെന്‍ഡിസിനും പുറമെ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജഡേജ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി ചേതേശ്വര്‍ പൂജാരയും(133) അജിങ്ക്യ രഹാനെയും(132) സെഞ്ച്വറി നേടിയിരുന്നു. കെ എല്‍ രാഹുല്‍(57), ആര്‍ അശ്വിന്‍(54), വൃദ്ധിമാന്‍ സാഹ(67), രവീന്ദ്ര ജഡേജ(70) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറികളും നേടി. ശ്രീലങ്കയെ ആദ്യ ഇന്നിംഗിസില്‍ 183 റണ്‍സില്‍ തളച്ചത് അഞ്ചു വിക്കറ്റ് നേടിയ അശ്വിന്റെ സഹായത്താലായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍