UPDATES

ഇന്ത്യ

ബീഫ്: മുസ്ലീം വ്യാപാരിയെ ആക്രമിച്ചു കൊലപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു

നൂറോളം വരുന്ന കൂട്ടം അലിമുദ്ദീന്റെ കാറില്‍ ബീഫുണ്ടെന്ന പറഞ്ഞ് ആക്രമിക്കുകയായിരുന്നു

ജാര്‍ഖണ്ഡില്‍ ബീഫ് കൈയില്‍വെച്ചെന്ന് ആരോപിച്ച് മുസ്ലീം വ്യാപാരിയെ പരസ്യമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. നിത്യനാന്ദ മഹതോയെന്ന ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ കഴിഞ്ഞ ദിവസം അലിമുദ്ദീന്‍ അലിയാസ് അസ്‌കര്‍ അലി വ്യാപാരിയെ ആക്രമിച്ചിരുന്നു. ആക്രമണത്തിലെ പ്രധാന പ്രതിയായ ചോട്ടു റാണ എന്ന ആള്‍ കീഴടങ്ങിയിട്ടുണ്ട്

ഇയാള്‍ വടി ഉപയോഗിച്ച് 55-കാരനായ വ്യാപാരിയെ തല്ലുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. നൂറോളം വരുന്ന കൂട്ടം അലിമുദ്ദീന്റെ കാറില്‍ ബീഫുണ്ടെന്ന പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ബസാര്‍ന്ത് മാര്‍ക്കറ്റിലായിരുന്നു സംഭവം. ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചതാണ് പോലീസ് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.

പതിമൂന്ന് പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരച്ചറിഞ്ഞിട്ടുള്ള അഞ്ചോളം പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് സ്ഥലത്തെ പോലീസ് സൂപ്രണ്ട് കൗശാല്‍ കിഷോര്‍ പറഞ്ഞു. അറസ്റ്റിലായ നിത്യാനന്ദ രാംഗാം ജില്ലയിലെ ബിജെപിയുടെ മാധ്യമ പ്രതിനിധിയാണ്.

സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രശ്‌നമുണ്ടായി എന്ന് അറിഞ്ഞപ്പോള്‍ പോലീസ് എത്തുന്നതിന് മുമ്പ് താന്‍ അവിടെ എത്തിയതാണെന്നുമാണ് നിത്യാനന്ദ പറയുന്നത്. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും നിത്യാനന്ദ പറഞ്ഞു.

ബിജെപിയുടെ വിദ്യാര്‍ഥിസംഘടനയായ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതിന് വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍