UPDATES

ട്രെന്‍ഡിങ്ങ്

‘ഇന്ത്യയെ മുഴുവനായി അറിയുക’ ക്യാമ്പയിനുമായി മദ്രാസ് സര്‍വകലാശാല ബീഫ് ഫെസ്റ്റിവല്‍

ബീഫ് ഫെസ്റ്റിവലിന്റെ പേരില്‍ ക്രൂര മര്‍ദനത്തിനിരയായ ഐഐടി വിദ്യാര്‍ഥി സൂരജിന് ഐക്യദാര്‍ഢ്യവുമായിട്ടാണ് മദ്രാസ് സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത്

ബീഫ് ഫെസ്റ്റിവലിന്റെ പേരില്‍ ക്രൂര മര്‍ദനത്തിനിരയായ ഐ ഐ ടി മദ്രാസ് വിദ്യാര്‍ഥി സൂരജിന് ഐക്യദാര്‍ഢ്യവുമായി മദ്രാസ് സര്‍വകലാശാല വിദ്യാര്‍ഥികള്‍. ബീഫിന്റെ പേരില്‍ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള സര്‍ക്കാരിന്റെ കൈ കടത്തലിനെതിരെയുള്ള താക്കീതായി സര്‍വകലാശാല പ്രധാന ഗേറ്റിനു സമീപം വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുകയും ബീഫ് ഭക്ഷിച്ചും പരസ്പരം ബീഫ് കഴിപ്പിച്ചും പ്രതിഷേധം നടത്തി. പതിവിനു വിപരീതമായി പോലീസ് സന്നാഹങ്ങളോ അടിച്ചമര്‍ത്താലോ ഇല്ലാതെ തികച്ചും സമാധാന പരമായിരുന്നു ഈ സമരം.

ഐ ഐ ടി മദ്രാസില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്തിയത് വിവാദമായതിനു പിന്നാലെ നടത്തിയ ഈ സമരം, അതിനാല്‍ത്തന്നെ മാധ്യമ പ്രവര്‍ത്തകരെ തടയലോ മറ്റോ ഇല്ലാതെ തന്നെയാണ് നടന്നത്. മധ്യ വേനലവധിയായതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സമര മുഖത്തെത്തിയത്.

അടിച്ചമര്‍ത്തല്‍ രാഷ്ട്രീയവും ഫാസിസവും തുടരാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ എന്ത് വില കൊടുത്തും അത് തടയുമെന്നും സൂരജിന് നീതി കിട്ടും വരെ പോരാടുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പഴയ ജെല്ലിക്കെട്ട് പോരാട്ടത്തിന്റെ അലകള്‍ ഇനിയും ബാക്കിയാണെന്നും, ബീഫിന്റെ പേരില്‍ രണ്ടാമതൊരു ജെല്ലിക്കെട്ട് സമരത്തിന് തിരി കൊളുത്തരുതെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തീവ്ര ഹിന്ദുത്വം നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗോ മാതാ രക്ഷകര്‍ ഏറ്റവും ചുരുങ്ങിയത് വിവേകാനന്ദ സ്വാമികളെ പൂര്‍ണമായി വായിക്കാന്‍ ശ്രമിക്കണമെന്ന് സമരത്തിന്റെ സമാപന സന്ദേശമായി വിദ്യാര്‍ഥികള്‍ ഉയര്‍ത്തിപ്പിടിച്ചു. ബഹുസ്വരതയില്‍ അഭിമാനം കൊണ്ട ഇന്ത്യയെ വായിക്കാനും അറിയാനും ആഹ്വാനം ചെയ്തു കൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരം പൂര്‍ത്തീകരിച്ചത്. സമരത്തെ തുടര്‍ന്ന് എന്‍ ഡി ടി വി അടക്കമുള്ള പ്രമുഖ ഇംഗ്ലീഷ് , തമിഴ് ചാനലുകള്‍ നടത്തിയ ചര്‍ച്ചകളിലും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഷ്‌റഫ് പുളിക്കമത്ത്

അഷ്‌റഫ് പുളിക്കമത്ത്

മദ്രാസ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍