UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയേയും അമിത് ഷായേയും കണ്ടു, രാഷ്ട്രപതി ഭരണ സാധ്യത ചര്‍ച്ച ചെയ്തില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായോ ആഭ്യന്തര മന്ത്രിയുമായോ താന്‍ ഒന്നും സംസാരിച്ചില്ലെന്നും ഗവര്‍ണര്‍ പിടിഐയോട് പറഞ്ഞു.

രൂക്ഷമായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ട് ചര്‍ച്ച നടത്തി. ബാസിര്‍ഹാത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ബംഗാളിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായോ ആഭ്യന്തര മന്ത്രിയുമായോ താന്‍ ഒന്നും സംസാരിച്ചില്ലെന്നും ഗവര്‍ണര്‍ പിടിഐയോട് പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷവും ശക്തമായി തുടരുകയാണ്. ബംഗാളിലെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ അഡൈ്വസറിയില്‍ പറഞ്ഞിരുന്നു. അതേസമയം ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നും ഇതിനുള്ള മറുപടി നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

ALSO READ: ബിജെപിയുടെ ‘ജയ് ശ്രീരാ’മിനെ നേരിടാന്‍ മമതയുടെ ‘ജയ് ഹിന്ദ് ബാഹിനി’; സംഘര്‍ഷ ഭൂമിയായി ബംഗാള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍