UPDATES

ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ മോദിക്ക് അവാർഡ് നൽകുന്നതിൽ രൂക്ഷ വിമർ‌ശനം

ഈ മാസം അവസാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്കാരം കൈമാറുക.

ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻ‌ഡയുടെയും ഉടമസ്ഥതയിലുള്ള, ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടേഷനായ ‘ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ’ തങ്ങളുടെ ഇത്തവണത്തെ “ദി ഗ്ലോബൽ ഗോൾകീപ്പർ” അവാർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകുന്നതിനെതിരെ വിമര്‍ശനം. പ്രമുഖരായ മനുഷ്യാവകാശ പ്രവർത്തകരും വക്കീലന്മാരും ഫിലാന്ത്രോപിസ്റ്റുകളുമെല്ലാം ഈ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഈ മാസം അവസാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്കാരം കൈമാറുക. മോദി അവതരിപ്പിച്ച് സ്വച്ഛ് ഭാരത് പദ്ധതിയാണ് അദ്ദേഹത്തെ അവാർഡിനർഹമാക്കിയിരിക്കുന്നത്.

അതെസമയം രാജ്യത്ത് നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ മോദി കാണാതിരിക്കുന്നതാണ് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. അസമിൽ ലക്ഷക്കണക്കിന് മുസ്ലിങ്ങളെ രാജ്യത്തിനു പുറത്താക്കാൻ പദ്ധതിയിട്ടതും കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍