UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബില്ല് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു, എതിർത്ത് പ്രതിപക്ഷം

കാശ്മീരില്‍ ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സാഹചര്യമില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ജമ്മു കശ്മീരിൽ പ്രസിഡണ്ട് ഭരണം നീട്ടാനുള്ള ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. സംവരണ ഭേദഗതി ബില്ല് അടക്കം രണ്ട് ബില്ലുകളാണ് ഷാ അവതരിപ്പിച്ചത്. ഇവ രണ്ടും നേരത്തെ ‌ലോക്സഭ പാസ്സാക്കിയിരുന്നവയാണ്. ജമ്മു കശ്മീരിൽ 2018 ജൂൺ മാസം മുതൽ പ്രസിഡണ്ട് ഭരണം നിലനിൽക്കുയാണ്. ഓർഡിനൻസുകളിലൂടെ ഇത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു കേന്ദ്ര സർക്കാർ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

കശ്മീരിൽ പ്രസിഡണ്ട് ഭരണം പ്രഖ്യാപിച്ചതിന്റെ പേരിൽ തങ്ങളെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്സ് 93 തവണ പ്രസിഡണ്ട് ഭരണം അവിടെ നടപ്പാക്കിയിട്ടുണ്ടെന്നാണ് അമിത് ഷാ പ്രതിപക്ഷ എതിർപ്പിനെ പ്രതിരോധിക്കാൻ പറഞ്ഞത്. ബിജെപി ഒരുകാലത്തും രാഷ്ട്രീയ നേട്ടത്തിനായി പ്രസിഡണ്ട് ഭരണത്തെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.

കാശ്മീരില്‍ ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സാഹചര്യമില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടത്താമെന്നും അമിത് ഷാ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന തെരഞ്ഞെടുപ്പും നടത്താൻ ആവശ്യമുയർന്നിരുന്നെങ്കിലും അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. പുൽവാമയില്‍ 40 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം ചൂണ്ടിക്കാണിച്ചാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതിപക്ഷ ആവശ്യത്തെ പ്രതിരോധിച്ചത്.

കർണാടക: കോൺഗ്രസ് എംഎൽഎ രാജി വെച്ചു; പുറത്തുപോകുന്നത് രാജ്യത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിലൊരാൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍