UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ് തോല്‍ക്കാന്‍ പണം മുടക്കിയ ഇന്ത്യന്‍ വ്യവസായി ആര്?

റുമാനിയയിലേയും കെനിയയിലേയും തിരഞ്ഞെടുപ്പുകളിലും സമാനമായ വിദേശ ഇടപെടലുണ്ടായിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഈ രണ്ട് രാജ്യങ്ങളിലേയും ഇന്ത്യയിലെയും മാധ്യമപ്രവര്‍ത്തകര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള അഭിപ്രായം വരുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ ക്ലൈന്റ് കോണ്‍ഗ്രസ് ആണെന്ന് താന്‍ വിശ്വസിക്കുന്നതായി കമ്പനിയിലെ മുന്‍ ജീവനക്കാരനും വിസില്‍ ബ്ലോവറുമായ ക്രിസ്റ്റഫര്‍ വിലി. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന ഹിയറിംഗിലാണ് വിലി ഇക്കാര്യം പറയുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഓഫീസുണ്ടെന്നും അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും ക്രിസ്റ്റഫര്‍ വിലി പറയുന്നു.

ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന ആരോപണവുമായി കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. എന്നാല്‍ വീഡിയോയില്‍ പറയുന്ന പ്രവാസി വ്യവസായി ആരെന്ന് ബിജെപി പറയണമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാലയുടെ ആവശ്യം. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേംബ്രിഡ്ജി അനലിറ്റികയെ പണം കൊടുത്ത് നിയോഗിച്ച, തെറ്റായ സര്‍വേകള്‍ പടച്ചുവിട്ട ആ വ്യവസായി ആരെന്ന് പറയണം – സൂര്‍ജെവാല ആവശ്യപ്പെട്ടു.

കേബ്രിഡ്ജ് അനലിറ്റികയുമായുള്ള ബന്ധത്തിന്റെ പേരില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടയില്‍ ഇരു പാര്‍ട്ടികളും തങ്ങളുടെ ക്ലൈന്റ് ആണെന്നാണ് കേംബ്രിഡ്ജ് അനലിറ്റികയുടെ ഇന്ത്യന്‍ പതിപ്പായ ഒവലിന ബിസിനസ് ഇന്റലിജന്‍സിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നതന്ന് ദ ക്വിന്റ് ചൂണ്ടിക്കാട്ടുന്നു. ഇത് പിന്നീട് നീക്കം ചെയ്തിരുന്നു.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കോണ്‍ഗ്രസിന്റെ തോല്‍വിക്കായി ഒരു ശതകോടിശ്വരനാണ് കേംബ്രിഡ്ജ് അനലിറ്റികക്ക് വേണ്ടി പണം നല്‍കിയിരുന്നതെന്നും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാള്‍ അഭിനയിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ പണം നല്‍കിയിരുന്നത് മറ്റുള്ളവരാണ് – ഡാറ്റ പ്രൊട്ടക്ഷന്‍ അനലിസ്റ്റ് ആയ പോള്‍ ഒലിവിയര്‍ ആണ് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹിയറിംഗില്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് അനുഭാവിയായ പ്രശാന്ത് പട്ടേല്‍ ആണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍