UPDATES

ഇന്ത്യ

ഹിന്ദി അറിയില്ല, തനിക്ക് ഒഡിയയിലോ ഇംഗ്ലീഷിലോ കത്തെഴുതണമെന്ന് ബിജെഡി എംപി

ജൂലൈ അവസാനം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഉറുദു, അറബിക് വാക്കുകള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് നേതാവ് ദീന നാഥ് ബത്ര എന്‍സിഇആര്‍ടിയോട് ആവശ്യപെട്ടിരുന്നു

ഹിന്ദിയേതര സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബിജെഡി എംപി രംഗത്ത്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ഹിന്ദിയിലുള്ള കത്തിന് മറുപടിയായി തനിക്ക് ഹിന്ദി മനസിലാവില്ലെന്നും ഒഡിയയിലോ ഇംഗ്ലീഷിലോ തനിക്ക് കത്തെഴുതണമെന്നും കാണിച്ച് ഒഡിഷയില്‍ നിന്നുള്ള ബിജെഡി എംപി തഥാഗത സത്പതിയാണ് മറുപടി അയച്ചത്. ഒരു സര്‍ക്കാര്‍ പരിപാടിക്കുള്ള ക്ഷണക്കത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഓഗസ്റ്റ് 11നാണ്‌ കേന്ദ്ര ഗ്രാമവികസന, പഞ്ചയത്തീരാജ് മന്ത്രി നരേന്ദ്ര തോമര്‍ എംപിക്ക് കത്തയച്ചത്.

‘ഹിന്ദി സംസാരിക്കാത്ത ഇന്ത്യക്കാര്‍ക്കിടയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ എന്തിനാണ് കേന്ദ്ര മന്ത്രിമാര്‍ ശ്രമിക്കുന്നത്? മറ്റ് ഭാഷകള്‍ക്ക് നേരെയുള്ള ഒരു ആക്രമണമാണോ ഇത്?’ എന്ന് ട്വിറ്ററില്‍ സത്പതി ചോദിച്ചു. തനിക്ക് മനസിലാവുന്ന ഭാഷയില്‍ തോമര്‍ക്ക് മറുപടി അയയ്ക്കുമെന്ന് ബിജെഡിയുടെ ലോക്‌സഭയിലെ ചീഫ് വി്പ്പുകൂടിയായ സത്പതി അറിയിച്ചു. ഓഗസ്റ്റ് 11ന് തനിക്ക്് തോമറിന്റെ കത്ത് ലഭിച്ചതായി സത്പതി മറുപടി കത്തില്‍ പറഞ്ഞു. എാന്നല്‍ തനിക്ക് ഹിന്ദി അറിയാത്തതിനാല്‍ കത്തിന്റെ ഉള്ളടക്കം മനസിലായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ സംസ്ഥാനമായ ഒഡിഷ ‘സി’ വിഭാഗത്തില്‍ വരുതിനാല്‍ തനിക്ക് ഒഡിയയിലോ ഇംഗ്ലീഷിലോ കത്തയയ്ക്കണമെും സത്പതി ആവശ്യപ്പെട്ടു.

സി വിഭാഗത്തില്‍ വരുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമുളള സര്‍ക്കാര്‍ ഓഫീസുകള്‍ക്കോ വ്യക്തികള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ കത്തയയ്ക്കുമ്പോള്‍ അത് ഇംഗ്ലീഷില്‍ ആയിരിക്കണമൊണ് ഔദ്ധ്യോഗിക ഭാഷ ചട്ടം അനുശാസിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിനെതിരെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നത് ആദ്യമായല്ല. വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മറ്റ് ഇന്ത്യന്‍ ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജൂലൈയില്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ ഇന്ത്യന്‍ ഭാഷകളും ദേശീയ ഭാഷകളാണെന്നും എന്നാല്‍ ഹിന്ദിയാണ് ഔദ്ധ്യോഗിക ഭാഷയെും ആഭ്യന്തര സഹമന്ത്രി കിരെണ്‍ റിജ്ജു വ്യക്തമാക്കിയിരുന്നു.

ഭരണഘടനയുടെ എട്ടാം പട്ടിക പ്രകാരം നിലവില്‍ 22 ഭാഷകളാണ് ഉള്ളതെങ്കിലും 38 ഭാഷകളെ ഔദ്ധ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ മറ്റ് ഭാഷകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ശക്തമായ ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മറ്റ് ഭാഷകള്‍ക്ക് മുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെ കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും ആരോപണത്തിന് മറുപടി പറയുകയായിരുന്നു റിജ്ജു. ഹിന്ദി വായിക്കാനും സംസാരിക്കാനും അറിയാവുന്ന എല്ലാ വിശിഷ്ടവ്യക്തികളും ഹിന്ദിയില്‍ തന്നെ പ്രസംഗിക്കണം എന്ന് ഔദ്ധ്യോഗിക ഭാഷയെ സംബന്ധിച്ച ഒരു പാര്‍ലമെന്റ് കമ്മിറ്റിയുടെ ശുപാര്‍ശ അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സ്വീകരിച്ചതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപുറപെട്ടത്.

ജൂലൈ അവസാനം സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഉറുദു, അറബിക് വാക്കുകള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് നേതാവ് ദീന നാഥ് ബത്ര എന്‍സിഇആര്‍ടിയോട് ആവശ്യപ്പെട്ടിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍, 1984 കലാപത്തെ കുറിച്ചുള്ള മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കുറ്റസമ്മതം, ഗുജറാത്ത് കലാപത്തില്‍ 2000 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു തുടങ്ങിയ നിരവധി ഭാഗങ്ങള്‍ പിന്‍വലിക്കണമൊണ് ബത്ര ആവശ്യപ്പെട്ടത്. സ്വന്തമായി ഔദ്ധ്യോഗിക ഭാഷയുള്ള ഏത് സംസ്ഥാനത്തിലും മറ്റൊരു ഭാഷ അടിച്ചേല്‍പിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. മെട്രോ സ്‌റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരെ കട അനുകൂല സംഘടനകള്‍ സമരം പ്രഖ്യാപിച്ചപ്പോഴായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍