UPDATES

ട്രെന്‍ഡിങ്ങ്

സ്മൃതി ഇറാനി പാഴ്സി മതക്കാരിയാണെന്ന് ബിജെപി സ്ഥാനാർത്ഥി പട്ടിക; എന്താണ് സത്യം?

സ്മൃതി ശരിക്കും പാഴ്സിയാണോയെന്ന ചോദ്യമാണ് ഉയരുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇക്കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇത്തവണയും അമേഠിയിൽ നിന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് തോറ്റ സ്മൃതിയെ രാജ്യസഭയിലൂടെ പാർലമെന്റിലെത്തിച്ച് മന്ത്രിയാക്കുകയായിരുന്നു ബിജെപി. ഇത്തവണ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ അതിൽ സ്മൃതി ഇറാനിയുടെ പേരിനൊപ്പം അവരുടെ മതം ഏതെന്നു കൂടി ചേർത്തതാണ് ഇപ്പോൾ ചർച്ചാവിഷയം. സ്മൃതി ഇറാനി പാഴ്സിയാണെന്നാണ് ബ്രായ്ക്കറ്റിൽ ചേർത്തിട്ടുള്ളത്. എന്തിനാണ് ബിജെപി പേരിനൊപ്പം മതം ചേർക്കുന്നത് എന്ന വിഷയം മാറ്റി നിർത്തിയാൽക്കൂടി പ്രശ്നം അവസാനിക്കുന്നില്ല. സ്മൃതി ശരിക്കും പാഴ്സിയാണോയെന്ന ചോദ്യമാണ് ഉയരുന്നത്.

സ്മൃതി ഇറാനി യഥാർത്ഥത്തിൽ ഹിന്ദുമതത്തിൽ പെട്ടയാളാണ്. സ്മൃതി മൽഹോത്ര എന്നായിരുന്നു വിവാഹത്തിനു മുമ്പുള്ള പേര്. പിന്നീട് ഒരു പാഴ്സി ബിസിനസ്സുകാരനായ സുബിൻ ഇറാനിയെ വിവാഹം ചെയ്തു. ഇതിനു ശേഷമാണ് ഇറാനി എന്നത് പേരിനൊപ്പം ചേർന്നത്.

ഒരു പാഴ്സിയെ വിവാഹം ചെയ്തുവെന്നതു മാത്രമാണ് സ്മൃതി ഇറാനിക്ക് ആ മതവുമായുള്ള ബന്ധം. ഇക്കാരണം കൊണ്ടുമാത്രം സ്മൃതി പാഴ്സി മതക്കാരിയാകുന്നില്ല എന്നതും കാണം. പൂർണമായും വംശപാരമ്പര്യത്തെ അടിസ്ഥാനമാക്കി നിലനിൽക്കുന്ന മതമാണ് പാഴ്സികളുടേത്. ഇടക്കാലത്ത് ചെറിയ തോതിൽ ‘ഉദാരവൽക്കരണ’മൊക്കെ ഇക്കാര്യത്തിൽ വരുത്താൻ ശ്രമമുണ്ടായെങ്കിലും ശക്തമായ എതിർപ്പ് പാഴ്സികളിൽ നിന്നും തന്നെ വരികയുണ്ടായി. അതായത്, പാഴ്സി മതത്തിലേക്ക് ഒരാൾക്ക് മാറാൻ കഴിയുമോ എന്ന ചോദ്യത്തിന് ‘ഒദ്യോഗികമായ’ ഉത്തരം ഇല്ല എന്നാണ്.

ചുരുക്കത്തിൽ പാഴ്സിയല്ലാത്ത സ്മൃതിയെ പാഴ്സിയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. ഇനി എന്തിനാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇങ്ങനെ മതം പ്രത്യേകമായി എടുത്തു കാണിക്കുന്നത് എന്ന ചോദ്യം കൂടിയുണ്ട്. ഇതിനുത്തരം ബിജെപി തന്നെയാണ് പറയേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍