UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി ദേശീയ എക്സിക്യുട്ടീവ് പാസ്സാക്കിയ രാഷ്ട്രീയ പ്രമേയം രാംമാധവിന്റെ ലേഖനം കോപ്പിപേസ്റ്റ് ചെയ്തതെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവര്‍ നേതൃത്വം നൽകിയ യോഗത്തിൽ അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ പ്രമേയമാണ് അതീവ ലാഘവത്തോടെ തയ്യാറാക്കിയതാണെന്ന് വെളിപ്പെട്ടത്.

ബിജെപിയുടെ ദേശീയ എക്സിക്യുട്ടീവ് ചേർന്ന് പാസ്സാക്കിയ രാഷ്ട്രീയ പ്രമേയം, പാർട്ടിയുടെ ജനറൽ സെക്രട്ടറി മോദി സർക്കാരിനെ പ്രശംസിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനം ഏതാണ്ടതേ പടി കോപ്പിയടിച്ചതാണെന്ന് റിപ്പോര്‍ട്ടുകൾ. ജൂലൈ ഏഴിന് ‘2022ഓടെ പുതിയ ഇന്ത്യയെ നിർമിക്കാൻ എൻഡിഎ സർക്കാർ പ്രയത്നിക്കുന്നു’ എന്ന തലക്കെട്ടിൽ രാംമാധവ് എഴുതിയ ലേഖനമാണ് ബിജെപിയുടെ രാഷ്ട്രീയ പ്രമേയമായി മാറിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവര്‍ നേതൃത്വം നൽകിയ യോഗത്തിൽ അവതരിപ്പിക്കപ്പെട്ട രാഷ്ട്രീയ പ്രമേയമാണ് അതീവ ലാഘവത്തോടെ തയ്യാറാക്കിയതാണെന്ന് വെളിപ്പെട്ടത്.

രാംമാധവിന്റെ ലേഖനത്തിലുള്ള നിരവധി വാചകങ്ങളും ഖണ്ഡികകളും അതേപതി കോപ്പിപേസ്റ്റ് ചെയ്തിരിക്കുകയാണ് രാഷ്ട്രീയ പ്രമേയത്തിൽ. ഇത്രയും ലാഘവബുദ്ധിയോടെയാണോ 2022ൽ ‘പുതിയ ഇന്ത്യ’യെ നിർമിക്കാൻ തയ്യാറെടുക്കുന്ന ബിജെപി തങ്ങളുടെ രാഷ്ട്രീയ പ്രമേയം തയ്യാറാക്കുന്നതെന്നാണ് ചോദ്യമുയരുന്നത്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വിവിധ ഘടകങ്ങളിലുള്ള നേതാക്കളുടെയും ബുദ്ധിജീവികളുടെയും സഹായത്തോടെ വലിയ സമയമെടുത്ത് രൂപം കൊടുക്കുന്ന ഒന്നാണ് രാഷ്ട്രീയപ്രമേയം. ഇതാണ് ഒറ്റ കോപ്പി പേസ്റ്റിലൂടെ ബിജെപി സാധിച്ചിരിക്കുന്നത്. യാതൊരു കൂടിയാലോചനകളും ഇതിന് വേണ്ടി വന്നിട്ടില്ലെന്നത് രാഷ്ട്രീയപ്രമേയവും ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനവും താരതമ്യം ചെയ്താൽ മനസ്സിലാകും.

അതെസമയം, താൻകൂടി ചേർന്നാണ് രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയതെന്നും അത്ര ഗൗരവമുള്ള വിഷയമല്ല ഇതെന്നുമാണ് രാംമാധവ് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍