UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിക്ക് ലഭിച്ച സംഭാവന തുക; തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുറത്തു വിട്ട വിവരം ഞെട്ടിക്കുന്നത്

ബിജെപിക്ക് മാത്രം ലഭിച്ച സംഭാവന ആകെ തുകയുടെ 93 ശതമാനം വരും

കോര്‍പറേറ്റുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വേണ്ട രീതിയില്‍ സഹായിക്കുമെന്നു വിദഗ്ദര്‍ മുന്‍പേ കണക്കുകൂട്ടിയിരുന്നു. പക്ഷെ ഇത്രയും അകമഴിഞ്ഞ പിന്തുണ ആരും പ്രതീക്ഷിച്ചു കാണില്ല. പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി 2017-18 കാലത്ത് ഏഴു ദേശീയ പാര്‍ട്ടികളും തങ്ങള്‍ക്കും ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപി നല്‍കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന മൊത്തം കൂട്ടിയതിന്റെ 13 മടങ്ങാണ് ബിജെപിക്ക് ഒറ്റയ്ക്ക് സംഭാവന ഇനത്തില്‍ ലഭിച്ചത്. കോണ്‍ഗ്രസ്, എന്‍ സി പി, സി പി എം, തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരുടെ മൊത്തം സംഭാവന കൂട്ടിയാലും ബിജെപിക്ക് ലഭിച്ചതിന്റെ ഏഴയലത്ത് വരില്ല. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ഫോറം എന്ന എന്‍ജിഒ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വെളിവായത്. 20,000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന സംഭവനയെക്കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് കമീഷന് മുന്‍പാകെ ബോധിപ്പിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് 20000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് ബിഎസ്പി സാക്ഷ്യപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം ഈ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി ലഭിച്ച സംഭാവന തുകയായ 469.89 കോടിയില്‍ 437. 04 കോടിയും ലഭിച്ചത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിക്ക് ആണെന്നാണ്. അതായത് ബിജെപിക്ക് മാത്രം ലഭിച്ച സംഭാവന ആകെ തുകയുടെ 93 ശതമാനം വരും!

ബിജെപി കഴിഞ്ഞാല്‍ ഈ കാലയളവില്‍ ഏറ്റവുമധികം സംഭാവന ലഭിച്ചത് കോണ്‍ഗ്രസിനാണ്. 26.65 കോടിയാണ് ഇവര്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്നായി ലഭിച്ചത്. സിപിഎമ്മിന് 2.75 കോടിയും, എന്‍സിപിക്ക് 2.08 കോടിയും വീതം ലഭിച്ചു. സിഎപിഐക്ക് മാത്രം 1 .14 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് ഈ കാലയളവില്‍ 0.2 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് ഇനിയും ഭീമമായ തുകകള്‍ സംഭവനയായും തിരഞ്ഞെടുപ്പ് സഹായമായും ലഭിച്ചേക്കാമെന്നും, അത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്‌തേക്കാമെന്നുമാണ് കണക്കുകളുടെ കൂടി അടിസ്ഥാനത്തില്‍ വിദഗ്ദര്‍ ഊഹിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നാണ് സംഭാവന തുകയുടെ ഭൂരിഭാഗവും പാര്‍ട്ടി ഫണ്ടിലേക്ക് ഒഴുകിയത്. ആകെ തുകയില്‍ 208.56 കോടി രൂപയും ഈ പാര്‍ട്ടികള്‍ പിരിച്ചെടുത്തത് തലസ്ഥാന നഗരത്തില്‍ നിന്നാണ്. 71 .93 കോടി മഹാരാഷ്ട്രയില്‍ നിന്നും 44 .02 കോടി ഗുജറാത്തില്‍ നിന്നും 43 .67 കോടി കര്‍ണ്ണാടകയില്‍ നിന്നും പിരിഞ്ഞു കിട്ടി. കോര്‍പ്പറേറ്റുകളില്‍ നിന്ന് തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം സംഭാവന ലഭിക്കുന്നത്. സംഭാവന നല്‍കി കൊണ്ടാണ് പാര്‍ട്ടികളില്‍ കോര്‍പ്പറേറ്റുകള്‍ നിര്‍ണയാവകാശം ഉണ്ടാക്കിയെടുക്കുന്നതും. ബിജെപിക്ക് ഈ കുറഞ്ഞ കാലയളവില്‍ വിവിധ കോര്‍പറേറ്റ് ഭീമന്മാരില്‍ നിന്ന് സംഭാവന ഇനത്തില്‍ മാത്രം ലഭിച്ചത് 422.04 കോടി രൂപയാണ്. വ്യക്തിയില്‍ നിന്നുള്ള സംഭാവന താരതമ്യേനെ കുറവാണെങ്കില്‍ കൂടിയും ബിജെപിക്ക് 47.12 കോടി രൂപ സ്വകാര്യ വ്യക്തികളില്‍ നിന്നും പിരിഞ്ഞു കിട്ടി. ഭാരതി എന്റര്‍െ്രെപസസിന്റെ കീഴിലുള്ള പ്രുഡന്റ് ഇലക്ടറോള്‍ ട്രസ്റ്റാണ് ബിജെപിക്ക് ഏറ്റവും അധികം സംഭാവന നല്‍കിയത്. 154.3 കോടി ഇവര്‍ പാര്‍ട്ടി ഫണ്ടിലേക്ക് വെറുതേ കൊടുത്തു. 10 കോടിയോളം രൂപ ഈ ട്രസ്റ്റ്് കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍