UPDATES

ഇന്ത്യ

പ്രാണവായു വാങ്ങാന്‍ വകയില്ലാത്ത ബിജെപിക്ക് വോട്ടിന് കോഴനല്‍കാന്‍ പണമുണ്ടെന്ന് ഉദ്ധവ് താക്കറെ

വലിയ ഒരു രാജ്യത്ത് ഇത്തരം സംഭവങ്ങളുണ്ടാവുമെന്ന ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ക്രൂരമെന്നും അദ്ദേഹം വിലയിരുത്തി

ഗോരഖ്പൂരില്‍ പ്രാണവായു ലഭിക്കാതെ 76 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യകക്ഷിയായ ശിവസേന നേതാവ് ഉദ്ദവ് താക്കറയുടെ രൂക്ഷ വിമര്‍ശം. വോട്ടിനു കോഴ നല്‍കാന്‍ വകയുളള ബിജെപിക്ക് പ്രാണവായു വാങ്ങാന്‍ പണമില്ലെന്നാണ് താക്കറെയുടെ പരിഹാസം.

ഇലകട്രോണിക് വോട്ടിംങ് യന്ത്ര ജനാധിപത്യത്തിന് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാലറ്റ് സംവിധാനം തിരികെ കൊണ്ടുരണമെന്നും താക്കറെ ആവശ്യപെട്ടു. ക്ഷാമമുണ്ടായിട്ടും പാര്‍ട്ടികളും മുന്നണികളും പിളര്‍ത്തി അധികാരം നേടുന്നതിനായി ചിലവഴിക്കാന്‍ ബിജെപിക്കു പണം ലഭിക്കുന്നുണ്ട്. എന്നാല്‍ ഓക്‌സിജന്‍ വാങ്ങാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. മീരാഭയന്ദറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പു പരിപാടിയില്‍ സംമ്പന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോരഖ്പൂരില്‍ അത്ര വലിയ ദുരന്തുണ്ടായിട്ടും എന്തുകൊണ്ടാണ് ബിജെപി കുറ്റകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിജെപി ഉറപ്പുനല്‍കിയിട്ടും എന്തുകൊണ്ടാണ് ഇതുവരെ നടപടികളെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇനിയും കുറച്ചുകൂടി കുഞ്ഞുങ്ങള്‍ മരിക്കേണ്ടി വരുമോ നടപടിക്കെന്നുമദ്ദേഹം പരിഹാസത്തോടെ ചോദിച്ചു.

വലിയ ഒരു രാജ്യത്ത്് ഇത്തരം സംഭവങ്ങളുണ്ടാവുമെന്ന ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ക്രൂരമെന്നും അദ്ദേഹം വിലയിരുത്തി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബിജെപിുയുടെ നിലപാട് വ്യത്യസ്ഥമാണെന്നും താക്കറെ ഓര്‍മ്മിപ്പിച്ചു. 26/11 മുംമ്പൈ ഭീകരാക്രമണം നടന്നപ്പോള്‍ മഹാരാഷ്ട്രയിലെ അഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ സമാനമായി പ്രതികരിച്ചപ്പോള്‍ ബിജെപിയുടെ നിലപാട് വ്യത്യസ്ഥാമായിരുന്നുവെന്നും താക്കറെ പറഞ്ഞു. അന്ന് മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി ആവശ്യപെട്ടതായും അദ്ദേഹം പറഞ്ഞു. ബുല്‍ദ്ധാന ജില്ലയിലെ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ട് യന്ത്രത്തില്‍ ക്രമകേടുവരുത്തിയതിനേയും താക്കറെ കുറ്റപെടുത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍