UPDATES

ട്രെന്‍ഡിങ്ങ്

ഡല്‍ഹി മുഖ്യമന്ത്രി നക്സലൈറ്റാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഇതിനിടെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ കേരളം, കര്‍ണാടകം, ബംഗാള്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നക്‌സലൈറ്റാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അത്തരമൊരാളെ എന്തിനാണ് ചന്ദ്രബാബു നായിഡുവും പിണറായി വിജയനും മമത ബാനര്‍ജിയും കുമാരസ്വാമിയും പിന്തുണയ്ക്കുന്നത് എന്നും സ്വാമി ചോദിച്ചു. നേരത്തെയും കെജ്‌രിവാളിനെതിരെ സമാനരീതിയിലുള്ള ആരോപണങ്ങള്‍ സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചിട്ടുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിലും അതിന് ലഫ്. ഗവര്‍ണര്‍ സഹായം ചെയ്യുന്നു എന്നും ആരോപിച്ച് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ ഗോപാല്‍ റായ്, സത്യേന്ദ്ര ജയിന്‍ എന്നിവര്‍ ലഫ്. ഗവര്‍ണറുടെ ഓഫീസിലെ സ്വീകരണ മുറിയിലാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കഴിയുന്നത്. പ്രശ്‌നത്തില്‍ ഇടപെടണമെന്നും പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഇതിനിടെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന നീതി ആയോഗ് വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ കേരളം, കര്‍ണാടകം, ബംഗാള്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയത്. ഇവര്‍ നായിഡുവിന്റെ ക്ഷണപ്രകാരം ആന്ധ്രാ ഭവനില്‍ ഒത്തു ചേരുകയും തുടര്‍ന്ന് കെജ്‌രിവാളിനെ കാണാന്‍ ലഫ്. ഗവര്‍ണറില്‍ നിന്ന് അനുമതി ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് നാലു മുഖ്യമന്ത്രിമാരും കെജ്‌രിവാളിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയിലെ സര്‍ക്കസ്

കോണ്‍ഗ്രസ് ഇപ്പോഴും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത് എന്നതു കൊണ്ടു തന്നെ നാലു മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കെജ്‌രിവാള്‍ കൂടി ഉള്‍പ്പെടുന്ന പുതിയ രാഷ്ട്രീയ സഖ്യത്തിനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്. ബിജെപി വിരുദ്ധ മുന്നണിയുടെ തലപ്പത്ത് വരണമെന്ന കോണ്‍ഗ്രസിന്റെ നിലപാട് കൂടി ഇവര്‍ ഇതോടെ ചോദ്യം ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ് മുന്നോട്ട് എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് അതുകൊണ്ടു തന്നെ പ്രധാനമാണ്.

വൈരം മറന്ന് പിണറായിയും മമതയും; ഒപ്പം നായിഡുവും കുമാരസ്വാമിയും; കെജ്രിവാളിനെ പിന്തുണച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ ചടുല രാഷ്ട്രീയ നീക്കം

നരേന്ദ്ര മോദി കള്ളപ്പണം വാങ്ങി; തെളിവുകളുമായി അരവിന്ദ് കേജ്രിവാള്‍

കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

ഈ കോര്‍പറേറ്റ് മാധ്യമങ്ങള്‍ കെജ്‌രിവാളിനെ എന്തു ചെയ്യും?

ഞങ്ങള്‍ നാലു പെണ്ണുങ്ങള്‍ എങ്ങനെയാണ് സാര്‍ താങ്കളുടെ ജീവന് ഭീഷണിയാവുക; കെജ്രിവാളിനെ കാണാന്‍ അനുവദിച്ചില്ലെന്ന് ഭാര്യ

കെജ്രിവാള്‍, താങ്കള്‍ ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ സമയമായിരിക്കുന്നു

ഇനി ആം ആദ്മികളുടെ പാര്‍ട്ടിയില്ല

അതുകൊണ്ട് കെജ്രിവാള്‍ ഒരു നരേന്ദ്ര മോദി ആകരുത്

കെജ്രിവാളിനോട് ചെയ്യുന്നതും കെജ്രിവാള്‍ ചെയ്യുന്നതും- എന്‍.പി ആഷ്‌ലി എഴുതുന്നു

നമുക്ക് മോദിയെ നോക്കിക്കാണാനുള്ള കണ്ണാടിയാണ് കെജ്രിവാള്‍

കെജ്രിവാള്‍, ദൂതനെ വെടിവയ്ക്കുന്നതല്ല ഭരണം; മാധ്യമങ്ങള്‍ നിങ്ങളുടെ അടിമകളുമല്ല

മി. കെജ്‌രിവാള്‍; ഇങ്ങനെയെങ്കില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ നിങ്ങളുടെ പാര്‍ട്ടിയുണ്ടാകില്ല

കെജ്രിവാളില്‍നിന്ന് കാരാട്ടിലേക്കുള്ള ദൂരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍