UPDATES

വാര്‍ത്തകള്‍

തീവ്രഹിന്ദുത്വ നിലപാടുകളിലൂന്നി ബിജെപി പ്രകടന പത്രിക, ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കും, അയല്‍രാജ്യങ്ങളിലെ ഹിന്ദുക്കള്‍ക്ക് പൗരത്വം, നോട്ടു നിരോധനത്തെക്കുറിച്ച് പരമാര്‍ശമില്ല

ശബരിമലയില്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും.

തീവ്രഹിന്ദുത്വ നിലപാടുകളിലൂന്നിയുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. രാമക്ഷേത്രം, 370 വകുപ്പ്, ഏകീകൃത സിവില്‍കോഡ് തുടങ്ങി പതിവ് വിഷയങ്ങള്‍ക്കപ്പുറം ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നടപടിയെടുക്കുമെന്നും പ്രകടന പത്രിക പറയുന്നു. സങ്കല്‍പ് പത്ര് എന്ന് പേരിട്ട പ്രകടന പത്രിക അടുത്ത അഞ്ച് വര്‍ഷത്തിനകം 75 പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പറയുന്നു.

ശബരിമലയില്‍ വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ എടുക്കുമെന്ന പറയുന്ന പ്രകടന പത്രിക പക്ഷെ ഇക്കാര്യത്തില്‍ ഭരണഘടന ഭേദഗതി കൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
അയല്‍ രാജ്യങ്ങളില്‍ ആക്രമണം നേരിടുന്ന ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ എന്നിവര്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തില്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുമെന്നും പ്രകടന പത്രികയില്‍ വിശദാമാക്കുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള കുടിയേറ്റം നിയന്തിക്കും.

ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ജി എസ് ടിയുള്‍പ്പെടെ സര്‍ക്കാര്‍ എടുത്ത സമീപനത്തെക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പ്രകടന പത്രികയില്‍ നോട്ടുനിരോധനത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഇല്ലെന്നതും ശ്രദ്ധേയമായി. ജമ്മു കാശ്മീരിന് പ്രത്യേക പദവിയും സ്വയംഭരണാവകാശങ്ങളും നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കും എന്ന് ബിജെപി ആവര്‍ത്തിക്കുന്നു.

വാഗ്ദാനങ്ങള്‍, പദ്ധതികള്‍:

രാജ്യം 75ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്ന 2022നകം 75 പുതിയ പദ്ധതികള്‍ നടപ്പാക്കും.

25 ലക്ഷം കോടി രൂപയുടെ ക്ഷേമപദ്ധതികള്‍.

ഏക സിവില്‍ കോഡ് നടപ്പാക്കും.

കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കും.

കര്‍ഷകര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയില്‍ ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ.

60 വയസിന് മുകളിലുള്ള ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും പെന്‍ഷന്‍.

ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കും.

ആഗോളതലത്തില്‍ യോഗ പ്രോത്സാഹിപ്പിക്കും.

അഞ്ച് കിലോമീറ്ററിനുള്ളില്‍ ബാങ്ക് ഇടപാടിന് സൗകര്യമൊരുക്കും.

200 പുതിയ കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങള്‍ പുനരുജ്ജീവിപ്പിക്കും.

ലോകത്തെ മികച്ച 500 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍