UPDATES

ട്രെന്‍ഡിങ്ങ്

സഹോദരനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ബിജെപി എംപി കമലേഷ് പാസ്വാനെന്ന് ഡോ. കഫീൽ ഖാൻ

ആരുടെയൊക്കെയോ നിർദ്ദേശമനുസരിച്ചാണ് കേസിൽ പൊലീസ് പെരുമാറുന്നതെന്നത് വ്യക്തമാണെന്നും കഫീൽ ഖാൻ ആരോപിച്ചു.

തന്റെ സഹോദരൻ കാഷിഫ് ജമീലിനെ വെടിവെച്ചത് ബിജെപി എംപി കമലേഷ് പാസ്വന്‍ വാടകയ്ക്കെടുത്ത ഗുണ്ടകളാണെന്ന് ഡോ. കഫീൽ ഖാൻ. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കഫീൽ ഖാൻ ഈ ആരോപണമുന്നയിച്ചത്. കമലേഷ് പാസ്വാനും, ബൽദേവ് പ്ലാസ ഉടമസ്ഥനായ സതീഷ് നംഗാലിയയും ചേർന്നാണ് ക്വട്ടേഷൻ കൊടുത്തതെന്ന് കഫീൽ ഖാൻ പറഞ്ഞു.ട

തന്റെ അമ്മാവന്റെ ഭൂമി ഈ രണ്ടുപേരും ചേർന്ന് കയ്യേറ്റം ചെയ്തിരുന്നെന്നും ഇതിൽ ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും കഫീൽ ഖാൻ പറഞ്ഞു. തന്റെ സഹോദരനുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണിത്. വ്യക്തിവൈരാഗ്യമാണ് സഹോദരനെ വെടിവെച്ചു കൊന്നതിനു പിന്നിലെന്ന് കരുതുന്നില്ലെന്നും കഫീൽ ഖാൻ പറഞ്ഞു.

ആരുടെയൊക്കെയോ നിർദ്ദേശമനുസരിച്ചാണ് കേസിൽ പൊലീസ് പെരുമാറുന്നതെന്നത് വ്യക്തമാണെന്നും കഫീൽ ഖാൻ ആരോപിച്ചു.

ജൂൺ 10നാണ് കഫീൽ ഖാന്റെ സഹോദരൻ കാഷിഫിനെ മോട്ടോർബൈക്കിലെത്തിയ മൂന്നുപേർ വെടിവെച്ചു വീഴ്ത്തിയത്. സംഭവത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന കാഷിഫിനു നേർക്കുള്ള വ്യക്തിവൈരാഗ്യമാണെന്ന നിലപാടിലാണ് യുപി പൊലീസ്. എന്നാൽ കൊലയിലേക്ക് നീങ്ങാൻ മാത്രമുള്ള യാതൊരു വൈരാഗ്യവും ആർക്കും തന്റെ സഹോദരനോടില്ലെന്നാണ് കാഷിഫ് പറയുന്നത്.

യുപിയിലെ ബൻസ്ഗാവിൽ നിന്നുള്ള എംപിയാണ് കമലേഷ് പാസ്വാൻ. ഇയാൾക്കെതിരെ ഗോരഖ്പൂരിൽ കലാപം നടത്തിയതിന് കഴിഞ്ഞദിവസം പൊലീസ് കേസ് ചാര്‍ജ് ചെയ്തിരുന്നു. സംഭവത്തിൽ പാസ്വാന് ‘നേരിട്ട്’ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍