UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2016 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനയില്‍ 93 ശതമാനവും കിട്ടിയത് ബിജെപിക്ക്; ഒരു ട്രസ്റ്റില്‍ നിന്ന് മാത്രം 405 കോടി

അത്രയധികം അറിയപ്പെടാത്ത കോര്‍പ്പറേറ്റ് കമ്പനികളാണ് കൂടുതല്‍ സംഭാവനകള്‍ നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

2016 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനയില്‍ 93 ശതമാനവും കിട്ടിയത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. 2016 മുതല്‍ 2018 വരെ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് മൊത്തത്തില്‍ കിട്ടിയത് 985 കോടി രൂപ. ബിജെപിക്ക് കിട്ടിയത് 915 കോടി. 20,000ത്തിന് മുകളിലുള്ള തുകകളുമായെല്ലാം ബന്ധപ്പെട്ട് രേഖകള്‍ സമര്‍പ്പിക്കണം. എന്നാല്‍ മിക്ക സംഭാവനകളും പാന്‍ വിവരങ്ങളോ അഡ്രസോ ഇല്ലാതെയാണ് വരുന്നത് എന്ന് ദ വയര്‍ പറയുന്നു. പണം നല്‍കുന്നയാളുടെ പേര്, അഡ്രസ്, പാന്‍ നമ്പര്‍, പണം അയയ്ക്കുന്ന രീതി തുടങ്ങിയ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടതാണ്.

2016 മുതല്‍ 2018 വരെയുള്ള കാലത്ത് തങ്ങള്‍ക്ക് 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന കിട്ടിയിട്ടില്ല എന്നാണ് ബി എസ് പി പറയുന്നത്. ബിജെപിക്ക് 1731 കോര്‍പ്പറേറ്റ് ഡോണര്‍മാരില്‍ നിന്നായി 915.59 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 151 ഡോണര്‍മാരില്‍ നിന്നായി 55.36 കോടി രൂപ. സ്വമേധയായുള്ള കോര്‍പ്പറേറ്റ് സംഭാവനകള്‍ ഏറ്റവും കുറവ് ലഭിക്കുന്നത് സിപിഐയ്ക്കാണ് – രണ്ട് ശതമാനം. കോര്‍പ്പറേറ്റ് ഡൊണേഷന്റെ 83.49 ശതമാനവും ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്.

അത്രയധികം അറിയപ്പെടാത്ത കോര്‍പ്പറേറ്റ് കമ്പനികളാണ് കൂടുതല്‍ സംഭാവനകള്‍ നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ബിജെപിക്കും കോണ്‍ഗ്രസിനും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതായി കാണുന്നത് പ്രൂഡന്റ് സത്യ ഇലക്ടറല്‍ ട്രസ്റ്റ് ആണ്. 429.42 കോടി രൂപയാണ് പ്രൂഡന്റ് സത്യ നല്‍കിയത്. ബിജെപിക്ക് പ്രൂഡന്റ് സത്യ നല്‍കിയത് 33 ഡൊണേഷനുകളായി 405.52 കോടി രൂപ. കോണ്‍ഗ്രസിന് 13 ഡൊണേഷനുകളിലായി 23.90 കോടി രൂപ.

Also Read: രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു, വാഹന വില്‍പനയില്‍ തുടര്‍ച്ചയായ എട്ടാം മാസവും വന്‍ ഇടിവ്, ജനത്തിന്റെ കൈയില്‍ പണമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍