UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൗരത്വം: അസമിനു ശേഷം പശ്ചിമബംഗാളെന്ന് ബിജെപി; പാർലമെന്റിൽ തൃണമൂൽ പ്രതിഷേധം

സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്നും പൗരത്വപരിശോധന പശ്ചിമബംഗാളിലും നടത്തേണ്ടതാണെന്നും വർഗീയ.

അസമിൽ നടത്തിയതു പോലുള്ള പൗരത്വ പരിശോധന പശ്ചിമബംഗാളിലും നടത്തണമെന്ന് ബിജെപി. അസമിൽ അനധികൃത കുടിയേറ്റക്കാർ 40 ലക്ഷമാണെങ്കിൽ പശ്ചിമബംഗാളിൽ അത് കോടികൾ കവിയുമെന്ന് ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ പറഞ്ഞു.

സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്നും പൗരത്വപരിശോധന പശ്ചിമബംഗാളിലും നടത്തേണ്ടതാണെന്നും വർഗീയ കൂട്ടിച്ചേർത്തു.

അതെസമയം അസമിൽ 40 ലക്ഷം പേര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് പ്രഖ്യാപിച്ച സർക്കാർ നയത്തിനെതിരെ തൃണമൂൽ കോൺഗ്രസ്സ് പാര്‍ലമെന്റിൽ പ്രതിഷേധം നടത്തി. 40 ലക്ഷം പേർ ഇനി എന്തു ചെയ്യുമെന്ന ഗൗരവമേറിയ ചോദ്യമാണ് പാർലമെന്റിൽ ഉയർത്തപ്പെട്ടത്. പ്രതിപക്ഷ പാർട്ടികൾ ഇതോടൊപ്പം ചേർന്നു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി.

പശ്ചിമബംഗാളിൽ സമാനമായ പൗരത്വപരിശോധന വേണമെന്ന ബിജെപി നിലപാട് അടുത്ത തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടുള്ളതാണ്. ശക്തമായ ധ്രുവീകരണം ഈ പ്രശ്നമുന്നയിച്ച് നടത്താമെന്നാണ് കണക്കുകൂട്ടൽ.

40 ലക്ഷത്തോളം പേരെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കി അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (NRC) പുതുക്കലിന്റെ അവസാന കരട് പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ആകെ അപേക്ഷിച്ച 3.39 കോടി അപേക്ഷകളില്‍ നിന്ന് 2.90 കോടി ആളുകളെ മാത്രമാണ് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുറത്താക്കപ്പെട്ട 40 ലക്ഷത്തോളം പേര്‍ക്ക് സെപ്റ്റംബര്‍ 28 വരെ ഒരിക്കല്‍ കൂടി തങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷ് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍