UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിപുര തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 67ൽ 66 സീറ്റിലും വിജയിച്ച് ബിജെപി; ഭീകരത സൃഷ്ടിച്ച് നേടിയ വിജയമെന്ന് കോൺഗ്രസ്സും സിപിഎമ്മും

സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസിനു നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഉദയ്പൂരിൽ നിന്ന് അഗർത്തലയിലേക്ക് വരുന്ന വഴിയാണ് ദാസിനെ ബിശാൽഗഢിൽ വെച്ച് ആക്രമിച്ചത്.

ത്രിപുരയിൽ 14 നഗരസഭാ സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. ആകെ 67 സീറ്റുകളിൽ 66 എണ്ണത്തിലും ബിജെപി ജയിച്ചു. സിപിഎം ഒരു സീറ്റിൽ വിജയിച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെ തുടങ്ങിയ വോട്ടെണ്ണൽ ഉച്ചതിരിഞ്ഞ് മൂന്നിനാണ് അവസാനിച്ചത്.

വടക്കന്‍ ത്രിപുരയിലെ പാനിസാഗർ നഗരസഭയിലാണ് സിപിഎം ഒരു സീറ്റ് നേടിയത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ പിന്തുണ നൽകി ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ ജനങ്ങളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

81 ശതമാനം വോട്ടിങ്ങാണ് ഇത്തവണ നടന്നത്. മൊത്തം സീറ്റുകളിൽ 99.37 ശതമാനത്തിലും വിജയിക്കാൻ ബിജെപിക്ക് സാധിച്ചു.

അതെസമയം തങ്ങളുടെ സ്ഥാനാർത്ഥികൾക്കും ഇലക്ഷൻ ഏജന്റുമാർക്കുമെതിരെ വ്യാപകമായ ആക്രമണം നടന്നതാണ് സിപിഎം പരാതിപ്പെട്ടു. ആക്രമണങ്ങൾ മൂലം സിപിഎം സംസ്ഥാന സെക്രട്ടറി 35 സീറ്റുകളിൽ നിന്ന് സ്ഥാനാർത്ഥികളെ പിൻവലിച്ചിരുന്നു.

അക്രമം നടന്ന പ്രദേശങ്ങളിൽ വീണ്ടും പോളിങ് നടത്തണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. തങ്ങളുടെ പോളിങ് ഏജന്റുമാർ ആക്രമിക്കപ്പെട്ടെന്ന് കോൺഗ്രസ്സും പരാതിപ്പെട്ടു. മിക്ക വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്കും സ്ഥാനാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായിരുന്നില്ലെന്ന് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് തപസ് ദേ ആരോപിച്ചു. തങ്ങളുടെ കാലിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ ബിജെപി അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്കനുകൂലമാക്കിയതായും അദ്ദേഹം ആരോപണമുന്നയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസിനു നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഉദയ്പൂരിൽ നിന്ന് അഗർത്തലയിലേക്ക് വരുന്ന വഴിയാണ് ദാസിനെ ബിശാൽഗഢിൽ വെച്ച് ആക്രമിച്ചത്. ഒരു പാർട്ടി യോഗത്തിനു ശേഷം തിരിച്ചുവരികയായിരുന്നു ഇദ്ദേഹം. ബിജെപി പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ദാസ് ആരോപിച്ചു. കാറിന്റെ വിൻഡോ വഴി ദാസിനെ വലിക്കാൻ അക്രമികൾ ശ്രമിച്ചു. ഡ്രൈവർ അതിവേഗതയിൽ കാറോടിച്ച് നീങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. വീണ്ടും കുറെദൂരം അക്രമികൾ കാറിനെ തങ്ങളുടെ വാഹനങ്ങളിൽ പിന്തുടർന്നതായും റിപ്പോർട്ടുകൾ പറയുന്നു.

മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ ഭാനുലാൽ സാഹയ്ക്ക് മർദ്ദനമേറ്റതായും റിപ്പോർട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍