UPDATES

ട്രെന്‍ഡിങ്ങ്

വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി, ബാലറ്റ് പേപ്പറില്‍ സ്വതന്ത്രര്‍: യുപിയുടെ ‘മാജിക്കല്‍ റിയലിസം’

കോര്‍പ്പറേഷനുകളില്‍ 16ല്‍ 14ഉം നേടി ബിജെപി കരുത്ത് കാട്ടിയപ്പോള്‍ നഗര്‍ പഞ്ചായത്തുകളിലും നഗര്‍ പാലിക പരിഷദുകളിലും ബിജെപി സ്വതന്ത്രന്മാരേക്കാള്‍ പിന്നിലാണ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ്. അതേസമയം നഗര്‍ പഞ്ചായ്ത്തുകളിലും നഗര്‍പാലിക പരിഷദുകളിലും ഉപയോഗിച്ചത് പേപ്പര്‍ ബാലറ്റ്.

ഉത്തര്‍പ്രദേശ് തദ്ദേശതിരഞ്ഞെടുപ്പില്‍ വിവിധ കക്ഷികള്‍ നേടിയ സീറ്റുകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റേത്. കോര്‍പ്പറേഷനുകളില്‍ 16ല്‍ 14ഉം നേടി ബിജെപി കരുത്ത് കാട്ടിയപ്പോള്‍ നഗര്‍ പഞ്ചായത്തുകളിലും നഗര്‍ പാലിക പരിഷദുകളിലും ബിജെപി സ്വതന്ത്രന്മാരേക്കാള്‍ പിന്നിലാണ്.

നഗര്‍ പഞ്ചായത്ത്

438 നഗര്‍ പഞ്ചായത്തുകളിലെ 5443 നഗര്‍ പഞ്ചായത്ത് സീറ്റുകളില്‍ 3875 സീറ്റുകളിലും ജയിച്ചത് സ്വതന്ത്രന്മാരാണ്. അതായത് 71.31 ശതമാനം സീറ്റുകള്‍. ബിജെപിക്ക് കിട്ടിയത് 664 സീറ്റുകള്‍ മാത്രം. വെറും 12.22 ശതമാനം. സമാജ്‌വാദി പാര്‍ട്ടി 453 സീറ്റുകള്‍ നേടി. ബിഎസ്പി 218ഉം കോണ്‍ഗ്രസ് 126ഉം സീറ്റുകളും നേടി. ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ സ്വതന്ത്രര്‍ 182 സീറ്റുകളും ബിജെപി 100 സീറ്റുകളുമാണ് നേടിയത്.

നഗര്‍പാലിക പരിഷദ്

198 നഗര്‍പാലിക പരിഷദുകളിലെ ആകെയുള്ള 5260 വാര്‍ഡുകളില്‍ 3380ലും ജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍. ബിജെപിക്ക് കിട്ടിയത് 922. അതേസമയം ചെയര്‍പേഴ്‌സണ്‍ സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. ബിജെപിക്ക് 70ഉം എസ്പിക്ക് 45ഉം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് 43ഉം.

മുനിസിപ്പല്‍ കോര്‍പ്പറേറ്റേര്‍സ്

1299 മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍സ് സീറ്റുകളില്‍ ബിജെപിക്ക് 596. സ്വതന്ത്രര്‍ക്ക് 224. ഇവിടെയും എസ്പിയേക്കാളും ബിഎസ്പിയേക്കാളും കോണ്‍ഗ്രസിനേക്കാളും മുന്നിലാണ് സ്വതന്ത്രര്‍. വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി തിരിമറി നടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതാണ് 16ല്‍ 14 കോര്‍പ്പറേഷനുകളും നേടാന്‍ ബിജെപിയെ സഹായിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ്. അതേസമയം നഗര്‍ പഞ്ചായ്ത്തുകളിലും നഗര്‍പാലിക പരിഷദുകളിലും ഉപയോഗിച്ചത് പേപ്പര്‍ ബാലറ്റ്.

യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശരിക്കും ആരാണ് ജയിച്ചത്? എന്തായാലും അത് ബിജെപിയല്ലെന്ന് കണക്കുകള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍