UPDATES

ട്രെന്‍ഡിങ്ങ്

ബിജെപി വെബ്സൈറ്റിന് അഞ്ചാംദിവസവും ജീവനില്ല; ബാക്കപ്പ് ഒന്നാകെ പോയിരിക്കാമെന്ന് വിദഗ്ധർ

കോൺഗ്രസ്സിന്റെ ഗുജറാത്ത് വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ബിജെപി വെബ്സൈറ്റിനു നേരെ നടന്നിരിക്കുക അടിവേര് പറിച്ചുള്ള ഹാക്കിങ്ങെന്ന് വിദഗ്ധരുടെ സംശയം. വെബ്സൈറ്റ് പ്രവർത്തനരഹിതമായിട്ട് ഇത് അഞ്ചാമത്തെ ദിവസമാണ്. ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകൾ തിരിച്ചു കൊണ്ടുവരാൻ മണിക്കൂറുകൾ മതി എന്നിരിക്കെ ഇത്രയും ദിവസമായി ബിജെപി വെബ്സൈറ്റിന് അനക്കമില്ലാത്തതിനു പിന്നിൽ എല്ലാ ഡാറ്റയും ഹാക്കർമാർ കവർന്നിരിക്കാമെന്നതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

“We’ll be back soon! Sorry for the inconvenience but we’re performing some maintenance at the moment. We will be back online shortly!” എന്ന പ്രസ്താവനയാണ് ഇപ്പോഴും ബിജെപി വെബ്സൈറ്റ് തുറന്നാൽ കാണുന്നത്.

ഇപ്പോൾ വെബ്സൈറ്റ് പൂർണമായും പുനർനിർമിക്കേണ്ട അവസ്ഥയിലായിരിക്കുമെന്നും അതിനാലാണ് ഇത്രയും സമയമെടുക്കുന്നതെന്നുമാണ് ഐടി വിദഗ്ധരുടെ അഭിപ്രായം. എത്തിക്കൽ ഹാക്കർമാരുടെ അഭിപ്രായത്തിൽ, ഇത്രയും ദിവസമെടുക്കുന്നത് എല്ലാ കോഡ‍ിങ്ങും ചെയ്യാനും പുതിയ കണ്ടന്റ് ചേർത്തെടുക്കാനുമാണ്. രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ, പരമാവധി പോയാൽ ഒരു ദിവസത്തിനുള്ളിൽ വെബ്സൈറ്റ് തിരിച്ചു കൊണ്ടുവരാനാകും, സാധാരണ ഹാക്കിങ് ആയിരുന്നെങ്കിൽ.

കോൺഗ്രസ്സിന്റെ ഗുജറാത്ത് വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. എന്നാൽ തിരിച്ചുവരാൻ അധികനേരമൊന്നും എടുത്തില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാക്കർമാർ കൂടുതൽ ഉഷാറാകുമെന്നാണ് വിദഗ്ധാഭിപ്രായം. മത്സരം ശക്തമാകുന്നതോടെ ഹാക്കിങ്ങുകളും ശക്തമാകും. ഈയിടെ ഹാക്ക് ചെയ്യപ്പെട്ട ഛത്തീസ്ഗഢ് ബിജെപിയുടെ വെബ്സൈറ്റും ഇതുവരെ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.

അതെസമയം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ചില സാങ്കേതിക പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നുമാണ് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറയുന്നത്. മിക്ക വെബ്സൈറ്റുകളും തങ്ങളുടെ ബാക്കപ്പ് സൂക്ഷിക്കാറുള്ളതു പോലെ ബിജെപി വെബ്സൈറ്റ് ഇത് ചെയ്യുന്നില്ലേയെന്നാണ് ആൾട്ട്ന്യൂസ് എഡിറ്റർ പ്രതിക് സിൻഹ ചോദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍