UPDATES

ട്രെന്‍ഡിങ്ങ്

ബംഗാളില്‍ വര്‍ഗീയ കലാപ നീക്കവുമായി യുവമോര്‍ച്ച, വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി മുസ്ലീങ്ങള്‍ റോഡ് ബ്ലോക്കാക്കുന്നതായി ആരോപണം

എല്ലാ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നിലും ഹനുമാന്‍ ചാലിസ ചൊല്ലുമെന്നും റോഡ് തടയുമെന്നും യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പറയുന്നു.

പശ്ചിമ ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ശക്തമാക്കാനുള്ള നീക്കവുമായി ബിജെപിയുടെ യുവജന സംഘടന യുവമോര്‍ച്ച. മുസ്ലീങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി റോഡ് ഗതാഗതം തടസപ്പെടുത്തിയാല്‍ തങ്ങളും കൊല്‍ക്കത്തയില്‍ റോഡ് ബ്ലോക്കുണ്ടാക്കും എന്നാണ് യുവമോര്‍ച്ചയുടെ പ്രഖ്യാപനം. എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍ ചാലിസ ചൊല്ലിയുള്ള പരിപാടിക്കും തീരുമാനമെടുത്തിട്ടുണ്ട്. ഹൗറയ്ക്ക് സമീപം ബാലി ഖാലില്‍ ഇത്തരമൊരു പരിപാടി യുവമോര്‍ച്ച് സംഘടിപ്പിച്ചു.

മമത ബാനര്‍ജിയുടെ ഭരണത്തില്‍ ഗ്രാന്‍ഡ് ട്രങ്ക് റോഡ് അടക്കമുള്ള പ്രധാന റോഡുകള്‍ വെള്ളിയാഴ്ച നമാസിനായി തടയുകയാണ്. രോഗികള്‍ മരിക്കുന്നു. ആളുകള്‍ക്ക് സമയത്ത് ഓഫീസിലെത്താന്‍ കഴിയുന്നില്ല. എല്ലാ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നിലും ഹനുമാന്‍ ചാലിസ ചൊല്ലുമെന്നും റോഡ് തടയുമെന്നും യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ഒപി സിംഗ് പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെയാണ് വര്‍ഗീയ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാന്‍ ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. രണ്ട് പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷമുണ്ടായ ഭാത്പാരയില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച ശേഷം വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍