UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്രാമീണൻ ബിജെപി സ്ഥാനാര്‍ത്ഥിയോട്: ‘5 വർഷം നിങ്ങൾ എന്തു ചെയ്തു?’; മറുപടി: ‘ഭോലോ ഭാരത് മാതാ കീ ജയ്’

ബിജെപി സ്ഥാനാർത്ഥിയായ പർവേഷ് സാഹിബ് സിങ് ഗ്രാമീണരോട് ഒരു ചടങ്ങിൽ വോട്ടഭ്യർത്ഥന നടത്തുകയായിരുന്നു.

2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മന്ത്രം ഇതായിരുന്നു: ‘അബ് കി ബാർ മോദി സർക്കാർ.’ ചോദ്യം: ചായ കുടിച്ചോ? ഉത്തരം: അബ് കി ബാർ മോദി സർക്കാർ. ഇന്ന് പണിക്ക് പോകുന്നില്ലേ?: അബ് കി ബാർ മോദി സർക്കാർ! ഇത്തവണ ഈ മുദ്രാവാക്യത്തിന് ചെറിയ മാറ്റം വന്നിട്ടുണ്ട്. ‘ഭോലോ ഭാരത് മാതാ കീ ജയ്’ എന്നതാണത്.

പശ്ചിമ ഡൽഹി മണ്ഡലത്തിലാണ് ഈ സംഭവം നടന്നത്. ബിജെപി സ്ഥാനാർത്ഥിയായ പർവേഷ് സാഹിബ് സിങ് ഗ്രാമീണരോട് ഒരു ചടങ്ങിൽ വോട്ടഭ്യർത്ഥന നടത്തുകയായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് കയറി ഒരു ചോദ്യമുന്നയിച്ചു. കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നിങ്ങളെന്തു ചെയ്തു? ഈ ചോദ്യത്തിന് ഉത്തരം നല്‍കാതെ മറ്റുചില കാര്യങ്ങൾ പറഞ്ഞൊഴിയാൻ പര്‍വേഷ് ശ്രമം നടത്തി. എന്നാൽ മറ്റുള്ള നാട്ടുകാരും യുവാവിന്റെ ചോദ്യത്തിന് ഉത്തരം വേണമെന്ന് ആവശ്യപ്പെട്ടതോടെ പർവേഷ് തന്ത്രം മാറ്റി. ഉടനെ ഇപ്രകാരം ആഹ്വാനം ചെയ്തു: “ഭോലോ ഭാരത് മാതാ കീ.” ഇതിന് ചിലരെല്ലാം ‘ജയ്’ എന്ന് മറുപടി നൽകി.

ഇതേ തന്ത്രം ബിജെപി സ്ഥാനാർത്ഥികളും നേതാക്കളും സ്ഥിരമായി ഉപയോഗിച്ചു വരുന്നുണ്ട്. ചണ്ഡിഗഢിൽ സ്ഥാനാർത്ഥിയായ കിരൺ ഖേറിനു വേണ്ടി ഭർത്താവും ബോളിവുഡ് താരവുമായ അനുപം ഖേർ പ്രചാരണം നടത്തുമ്പോഴായിരുന്നു സംഭവം. ബോളിവുഡിലെ തന്റെ കരിയർ മെച്ചമാക്കാനാണ് കിരൺ ഖേർ ശ്രമിച്ചതെന്ന് ആരോപണമുണ്ടല്ലോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദ്യമുന്നയിച്ചപ്പോഴായിരുന്നു അനുപം ഖേർ ഈ തന്ത്രം പ്രയോഗിച്ചത്. “ഭോലോ ഭാരത് മാതാ കീ ജയ്!”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍