UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരോധനം ദാഹമടക്കുന്നില്ല: പോൺ വെബ്സൈറ്റുകളിലേക്ക് ഇന്ത്യാക്കാരുടെ വൻ പ്രവാഹം

പോൺ വെബ്സൈറ്റുകൾ നിരോധിച്ച സർക്കാരിന്റെ നടപടി വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന് കണക്കുകൾ. നിരോധനശേഷമുള്ള കഴിഞ്ഞ ആഴ്ചകളിൽ ഉപയോക്താക്കളുടെ വൻതോതിലുള്ള പ്രവാഹമാണ് ഈ വെബ്സൈറ്റുകളിൽ നടക്കുന്നത്.

827 വെബ്സൈറ്റുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഒക്ടോബർ മാസത്തിലായിരുന്നു നിരോധനം. ഇന്റർനെറ്റ് സേവനദാതാക്കളോട് ഈ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വെബ്സൈറ്റുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അവസാനിക്കുകയും ഉപയോക്താക്കളുടെ എണ്ണം 50% കണ്ട് കുറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിരോധിക്കാത്ത 441 വെബ്സൈറ്റുകളാണ് ഇതുവഴി നേട്ടമുണ്ടാക്കിയത്. ഈ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്ക് വൻതോതിൽ വർധിക്കുകയായിരുന്നു.

ചില വെബ്സൈറ്റുകൾ നിരോധിക്കപ്പെട്ടവയ്ക്കു പകരമായി പുതിയ വെബ്സൈറ്റുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോൺ കാണുന്നതും അവ പ്രദർശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഇല്ല എന്നതിനാൽത്തന്നെ ഇത് വളരെ എളുപ്പത്തിൽ നടക്കുകയും ചെയ്യുന്നുണ്ട്. pornhub.com എന്ന വെബ്സൈറ്റ് നിരോധിച്ചയുടനെ പ്രസ്തുത കമ്പനി ഇന്ത്യാക്കാർക്കായി pornhub.net എന്ന വെബ്സൈറ്റ് സ്ഥാപിച്ച് ആ വിവരം ട്വീറ്റ് ചെയ്തിരുന്നു.

ഇങ്ങനെ നിരോധിക്കപ്പെടാത്ത വെബ്സൈറ്റുകളും, നിരോധിക്കപ്പെട്ടിട്ടും പുതിയ രൂപത്തിലെത്തിയവയും ചേർന്ന് 2018 നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 2.8 ബില്യൺ പ്രതിമാസശരാശരി കാഴ്ചക്കാരെയാണ് കിട്ടിയത്. 2018 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള ശരാശരി പ്രതിമാസ കാഴ്ചക്കാരുടെ എണ്ണം 2.3 ബില്യൺ ആയിരുന്നു.

SimilarWeb എന്ന വെബ് അനലിറ്റിക്സ് കമ്പനിയാണ് ഈ വിവരങ്ങൾ പങ്കു വെക്കുന്നത്. നിരോധനം പോൺ കാണാനുള്ള ഇന്ത്യാക്കാരുടെ ദാഹത്തിന് അന്ത്യം വരുത്തുകയല്ല മറിച്ച് കൂട്ടുകയാണ് ചെയ്തതെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ലൈംഗികാക്രമണങ്ങൾ വൻതോതിൽ ഉയർന്നിരുന്നു. ഇതിന്റെ കാരണം പോൺ സൈറ്റുകളാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കണ്ടെത്തൽ.

നിരോധിക്കപ്പെട്ട 827 വെബ്സൈറ്റുകളിൽ 345 എണ്ണം ഇപ്പോഴും ലഭ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. വെബ് അഡ്രസ്സിൽ ‘http’ എന്നതിനു പകരം ‘https’ (Hypertext Transfer Protocol Secure) എന്നടിച്ചാൽ ഇവ ലഭിക്കും. Xnxx, Xvideos തുടങ്ങിയ പ്രശസ്തമായ വെബ്സൈറ്റുകളിലേക്കെല്ലാം ഇങ്ങനെ പ്രവേശിക്കാനാകും.

ഡിസംബർ മാസത്തിൽ പോൺഹബിന്റെ ഒരു വെളിപ്പെടുത്തൽ വന്നു. തങ്ങളുടെ വെബ്സൈറ്റിലേക്കുള്ള ട്രാഫിക്കിന്റെ മൂന്നിലൊന്ന് ഇന്ത്യയിൽ നിന്നാണ് എന്നായിരുന്നു ആ വെളിപ്പെടുത്തൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍