UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ -ഇന്‍ -ചീഫ് ബോബി ഘോഷ് രാജി വെച്ചു

പത്രം ക്രമേണ ഡിജിറ്റല്‍ ന്യൂസ്‌റൂമാക്കി മാറ്റാനായി നിരവധി ജീവനക്കാരെപിരിച്ചുവിടാനുളള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബോബി ഘോഷ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ -ഇന്‍-ചീഫ് സ്ഥാനത്തു നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. ഇദ്ദേഹം 14 മാസം മുമ്പാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആയി ജോയിന്‍ ചെയ്തത്. ഘോഷ് രാജിവെച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ്  മീഡിയ ലിമിറ്റഡ് ചെയര്‍പേര്‌സണ്‍ ശോഭന ഭാട്ടിയ തൊഴിലാളികളെ അറിയിക്കുകയായിരുന്നു.

ന്യൂയോര്‍ക്കിലേക്ക് തിരിച്ചുപോകുന്നതിനുവേണ്ടി ഘോഷ് രാജിവെയ്ക്കുകയായിരുന്നുവെന്ന് ഭാട്ടിയ തൊഴിലാളികളെ അറിയിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. ”ബോബി ഘോഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ന്യുയോര്‍ക്കിലേക്ക് പോകുന്ന വിവരം പങ്കുവെക്കുന്നതില്‍ തനിക്ക് അഗാധ  ദുഖമുണ്ട്” ഭാട്ടിയ ഹിന്ദുസ്ഥാന്‍ ടൈംസ് ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

അദ്ദേഹം സമയം ഹിന്ദുസ്ഥാന്‍ ടൈംസ് അതിന്റെ ചില എഡിഷനുകള്‍ പൂട്ടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിന്റെ ഭാഗമായി വലിയ ഒരു വിഭാഗം ജിവനാക്കാരെ പിരിച്ചുവിടാന്‍ ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പത്രം ഡിജിറ്റല്‍ മേഖലയിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ ചുരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ മിക്ക എഡിഷനുകളും പൂട്ടി പകരം അള്‍ട്രാമോഡേണ്‍ ഡിജിറ്റല്‍ ന്യൂ്‌സ്‌റൂം ദില്ലിയില്‍ തുടങ്ങാനുളള പദ്ധതിയുണ്ടെന്ന് ദി ഫസറ്റ്‌പോസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡിജിറ്റല്‍ വിങ് രൂപകല്‍പ്പന ചെയ്തത് ബോബി ഘോഷാണെന്നും അദ്ദേഹത്തിന്റെ 14 മാസത്തെ ചുരുങ്ങിയ സമയം കൊണ്ടാണ് ഘോഷ് എച്ച് ടി ഡിജിറ്റല്‍ സ്ട്രീം ലിമിറ്റഡ് ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍