UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ബിഎസ്എഫ് രൂപീകരണവും ചൈനയുടെ ചാന്ദ്രവാഹനവും

Avatar

1965 ഡിസംബര്‍ 1
ബിഎസ്എഫ് രൂപീകരിക്കുന്നു

ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണസേന (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്-ബിഎസ്എഫ്) 1965 ഡിസംബര്‍ 1 ന് രൂപീകരിച്ചു. പാകിസ്ഥാനുമായുള്ള യുദ്ധത്തിന് പിന്നാലെയായിരുന്നു ബിഎസ്എഫിന്റെ രൂപീകരണം. അതിര്‍ത്തി സംരക്ഷണത്തിന്റെ ചുമതലയുണ്ടായിരുന്ന സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിന് രൂപമാറ്റം വരുത്തിയാണ് പുതിയ സേന രൂപീകരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ബിഎസ്എഫ്. ജമ്മു മുതല്‍ ഗുജറാത്ത് വരെയുള്ള പാകിസ്താന്‍ അതിര്‍ത്തിയും ബംഗ്ലാദേശ് അതിര്‍ത്തിയും ബിഎസ്എഫാണ് നിലവില്‍ സംരക്ഷിക്കുന്നത്. 180 നു മുകളില്‍ ബറ്റാലിയനുകളിലായി 24 ലക്ഷത്തോളം സൈനികരാണ് ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിര്‍ത്തി സംരക്ഷണ സേനയില്‍ ഒന്നാണ് ബിഎസ്എഫ്.

2013 ഡിസംബര്‍ 1
ചൈനയുടെ യൂടു ചാന്ദ്രവാഹനം വിക്ഷേപിക്കുന്നു

ചൈന തങ്ങളുടെ യൂടു ചാന്ദ്രവാഹനം 2013 ഡിംസബര്‍ 1 ന് വിക്ഷേപിച്ചു. ചൈനയുടെ ചന്ദ്രദൗത്യമായ ചാങ് ഈ -3 യുടെ ഭാഗമായാണ് വാഹനം വിക്ഷേപിക്കുന്നത്. 2013 ഡിസംബര്‍ 14 നാണ് ഈ വാഹനം ചന്ദ്രോപരിതലത്തില്‍ എത്തിച്ചേരുന്നത്. 1973 മേയ് 11 ന് സോവിയറ്റ് യൂണിയന്റെ ലുനോക്‌ഹോഡ്-2 ചന്ദ്രോപരിതലത്തില്‍ എത്തിയതിനുശേഷം ചന്ദ്രപ്രതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തിയത് ചൈനയുടെ ചാന്ദ്രവാഹനമാണ്. 

 
ഷാങ്ഹായ് എയറോസ്‌പേസ് സിസ്റ്റം എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌പേസ്‌ക്രാഫ്റ്റ് എഞ്ചിനീയറിംഗും സംയുക്തമായാണ് ഈ ചാന്ദ്രവാഹനം വികസിപ്പിച്ചത്. ചന്ദ്രോപരിതല ചിത്രീകരണവും ഭൂപ്രകൃതിയെക്കുറിച്ചുള്ള പഠനവുമായിരുന്നു ചാങ് ഈ-3 യുടെ ലക്ഷ്യം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍