UPDATES

ട്രെന്‍ഡിങ്ങ്

മോദിയെ ലോകത്തെ ഏറ്റവും ‘ശക്ത’നായ നേതാവാക്കിയത് കൊച്ചിക്കാരന്‍ അന്‍സിഫ് അഷ്‌റഫ്‌

ബ്രിട്ടീഷ് ഹെറാള്‍ഡ് യുകെയിലെ പ്രമുഖ മാധ്യമമാണ് എന്നാണ് ബിജെപി അനുകൂല മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്.

ബ്രിട്ടീഷ് ഹെറാള്‍ഡ് എന്ന വെബ് സൈറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും ശക്തനായ നേതാവാക്കിയത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപി അനുകൂലികള്‍. സീ ന്യൂസ്, റിപ്പബ്ലിക് ടിവി, ആജ് തക് തുടങ്ങിയ ചാനലുകളും ഇത് വലിയ കാര്യമായി അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വിജയം 130 കോടി ഇന്ത്യക്കാര്‍ക്ക് അഭിമാനമാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ എന്താണ് ഈ ബ്രിട്ടീഷ് ഹെറാള്‍ഡ് എന്നാണ് വസ്തുതാപരിശോധന വെബ്‌സൈറ്റ് ആയ ആള്‍ട്ട് ന്യൂസ് അന്വേഷിക്കുന്നത്.

ആരാണ് ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ ഉടമ?

ലോകത്തെ ഏറ്റവും പ്രമുഖമായ ഒരു വാര്‍ത്താ വെബ്‌സൈറ്റ് ആണ് തങ്ങളെന്ന്
www.britishherald.com അവകാശപ്പെടുന്നു. via Reuters എന്ന് ലോഗോയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഹെറാള്‍ഡ് മീഡിയ നെറ്റ്‌വര്‍ക്ക് ആണ് വെബ്്‌സൈറ്റ് ഉടമ. 2018ലാണ് ഈ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്‌റഫ് ആണ് ഉടമ. അഹമ്മദ് ഷംസീര്‍ കോളിയാട് ഷംസുദ്ദീന്‍ എന്ന മറ്റൊരു മലയാളിയും ഓഹരി ഉടമയാണ്. 85 ശതമാനം ഓഹരിയും അഷ്‌റഫിന്റേതാണ്. ബാക്കി ഓഹരികള്‍ നാല് പേരുടെ കയ്യില്‍.

ബ്രിട്ടീഷ് ഹെറാള്‍ഡ് പ്രമുഖ മാഗസിനാണോ?

ബ്രിട്ടീഷ് ഹെറാള്‍ യുകെയിലെ പ്രമുഖ മാധ്യമമാണ് എന്നാണ് ബിജെപി അനുകൂല മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഗ്ലോബല്‍ അലക്‌സിയ ട്രാഫിക് റാങ്കില്‍ 28,518ാം സ്ഥാനമാണ് ബ്രിട്ടീഷ് ഹെറാള്‍ഡിനുള്ളത്. ലോക റാങ്കിംഗില്‍ indiatimes.com 190ാം സ്ഥാനത്തും എന്‍ഡിടിവി 395ാം സ്ഥാനത്തുമാണ്.

ബ്രിട്ടീഷ് ഹെറാള്‍ഡ് ട്വിറ്റര്‍ അക്കൗണ്ടിന് വെറും 4000ല്‍ താഴെ ഫോളോവേഴ്‌സ് മാത്രം. ആള്‍ട്ട് ന്യൂസ് ട്വിറ്റര്‍ അക്കൗണ്ടിന് 1,20,000 ഫോളോവേഴ്‌സ്. പ്രധാന ബ്രിട്ടീഷ് മാധ്യമങ്ങളായ ബിബിസിക്കും ദ ഗാര്‍ഡിയനും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.

ബ്രിട്ടീഷ് ഹെറാള്‍ഡ് ഫേസ്ബുക്ക് പേജിന് 57,000 ഫോളോവേഴ്‌സ്. ബിബിസിക്ക് 48 മില്യണ്‍ (4.80 കോടി). ഗാര്‍ഡിയന്‍ 8 മില്യണ്‍ (80 ലക്ഷം ഫോളോവേഴ്‌സ്).

ബ്രിട്ടീഷ് ഹെറാള്‍ഡിന് വിക്കീപീഡിയ പേജ് ഇല്ല. എല്ലാ പ്രമുഖ മാധ്യമങ്ങള്‍ക്കും വിക്കീപിഡിയ പേജുണ്ട്.

ബ്രിട്ടീഷ് വെബ്‌സൈറ്റിന്റെ റീഡേഴ്‌സ് പോള്‍ നരേന്ദ്ര മോദിയ ലോകത്തെ ഏറ്റവും ശക്തനായ നേതാവായി തിരഞ്ഞെടുത്ത വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും കൊടുത്തിട്ടില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമാണ് ഇക്കാര്യം വാര്‍ത്തയാക്കിയത്.

മോദിയെ ശക്തനായ നേതാവാക്കിയ ബ്രിട്ടീഷ് ഹെറാള്‍ഡിന്റെ റീഡേഴ്‌സ് പോള്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത് 150 തവണ മാത്രമാണ്.

“world’s most powerful person” എന്ന പേരില്‍ എന്ന പേരില്‍ മോദിയുടെ കവര്‍ ഫോട്ടോയുമായി ബ്രിട്ടീഷ് ഹെറാള്‍ഡ് മാഗസിന്‍ ലക്കത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. മേയ് 23ന്റെ ട്വീറ്റിന് ഇതുവരെ 30 റീട്വീറ്റുകളേ കിട്ടിയിട്ടുള്ളൂ.

ബ്രിട്ടീഷ് ഹെറാള്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്താ വെബ്‌സൈറ്റ് അല്ല എന്നത് വ്യക്തം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍