UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസ്സ് എംഎൽഎക്ക് യെദ്യൂരപ്പയുടെ മന്ത്രിപദവി വാഗ്ദാനം: ഓഡിയോയുടെ പൂർണരൂപം

ബിഎസ് യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. തിരിച്ചുവരണം. നിങ്ങളെ ഞങ്ങൾ മന്ത്രിയാക്കാം. എങ്ങനെ വേണമെങ്കിലും നിങ്ങളെ സഹായിക്കാം.

ഇന്ന് വിശ്വാസവോട്ട് തേടുന്ന കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കോൺഗ്രസ്സ് എംഎൽഎ ബിസി പാട്ടീലിനെ വിളിച്ച് തന്റെ പാളയത്തിലെത്തിക്കാൻ ശ്രമം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായി. മന്ത്രിപദവിയാണ് യെദ്യൂരപ്പ വാഗ്ദാനം ചെയ്യുന്നത്. ഓഡിയോ ക്ലിപ്പിലെ സംഭാഷണങ്ങളുടെ പൂർണരൂപം അഴിമുഖം ഇവിടെ നൽകുന്നു.

ബിസി പാട്ടീൽ: ഹലോ…ഹലോ…ഹലോ… അദ്ദേഹത്തിന് ഫോൺ കൊടുക്കൂ. (തന്നെ വിളിച്ചയാളോട് വിളിപ്പിച്ചയാൾക്ക് ഫോൺ കൊടുക്കാൻ ബിസി പാട്ടീൽ ആവശ്യപ്പെടുന്നു.)

യെദ്യൂരപ്പ: ഹലോ.

ബിസി പാട്ടീൽ: അണ്ണാ നമസ്കാരം. അഭിനന്ദനങ്ങൾ.

ബിഎസ് യെദ്യൂരപ്പ: എവിടെയാണ് നിങ്ങൾ

ബിസി പാട്ടീൽ: ബസ്സിൽ കൊച്ചിയിലേക്ക് പോകുകയാണ്

ബിഎസ് യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. തിരിച്ചുവരണം. നിങ്ങളെ ഞങ്ങൾ മന്ത്രിയാക്കാം. എങ്ങനെ വേണമെങ്കിലും നിങ്ങളെ സഹായിക്കാം.

ബിസി പാട്ടീൽ: അണ്ണാ ഇപ്പോഴല്ലേ നിങ്ങൾ പറയുന്നത്. ഇനിയത്തെ കാര്യങ്ങളെന്താണെന്നു കൂടി…

ബിഎസ് യെദ്യൂരപ്പ: പറയേണ്ട സമയത്തേ എനിക്ക് പറയാൻ കഴിയൂ. അതാണ് ഞാനിപ്പോൾ ചെയ്യുന്നത്. നിങ്ങൾ കൊച്ചിയിൽ പോകരുത്. തിരിച്ചിറങ്ങൂ.

ബിസി പാട്ടീൽ: പക്ഷെ ഞങ്ങൾ ബസ്സിലാണ്.

ബിഎസ് യെദ്യൂരപ്പ: പോകരുത്. എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് തിരിച്ചിറങ്ങൂ.

ബിസി പാട്ടീൽ: അങ്ങനെയെങ്കിൽ എന്തായിരിക്കും എൻ്റെ സ്ഥാനം?

ബിഎസ് യെദ്യൂരപ്പ: നിങ്ങള്‍ ഒരു മന്ത്രിയാകും.

ബിസി പാട്ടീൽ: അണ്ണാ, മൂന്നുപേർ കൂടി എന്നോടൊപ്പമുണ്ട്.

ബിഎസ് യെദ്യൂരപ്പ: അവരെക്കൂടി കൊണ്ടുവരൂ. നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?

ബിസി പാട്ടീൽ: ഉണ്ട്, ഉണ്ട്.

ബിഎസ് യെദ്യൂരപ്പ: അപ്പോൾ തിരിച്ചുവരൂ. ബസ്സിൽ പോകരുത്.

ബിസി പാട്ടീൽ: ഓകെ അണ്ണാ ഓകെ.

ബിഎസ് യെദ്യൂരപ്പ: നിങ്ങൾ കൊച്ചിയിലേക്ക് പോയാൽ പിന്നെ എല്ലാം തീർന്നു. നിങ്ങളെ ഞങ്ങൾക്ക് ബന്ധപ്പെടാനാകില്ല.

ബിസി പാട്ടീൽ: ഓകെ അണ്ണാ ഓകെ.

ബിഎസ് യെദ്യൂരപ്പ: എങ്കിൽ പറയൂ. എന്താണിപ്പോൾ ചെയ്യാൻ പോകുന്നത്?

ബിസി പാട്ടീൽ: അഞ്ച് മിനിറ്റിനകം ഞാൻ തിരിച്ചു വിളിക്കാം. എന്നിട്ട് പറയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍