UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിന് വോട്ട് ചോദിച്ച ബി എസ് പി സ്ഥാനാര്‍ത്ഥിക്ക് 37,530 വോട്ട്! ഇരുവരും തോറ്റു; ജ്യോതിരാദിത്യയുടെ ഗുണയില്‍ സംഭവിച്ചത്‌

ബി എസ് പിക്കാണെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള വഴിയുമുണ്ടായിരുന്നില്ല. കൂറ് മാറിയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ തന്നെ മായാവതി നിര്‍ദ്ദേശം നല്‍കി.

കുടുംബ മണ്ഡലമായ മധ്യപ്രദേശിലെ ഗുണയില്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ വന്‍ തോല്‍വി കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. 1,25,549 വോട്ടിനാണ് ബിജെപിയുടെ കൃഷ്ണപാല്‍ സിംഗിനോട് ജ്യോതിരാദിത്യ സിന്ധ്യ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. ഇതില്‍ കൗതുകകരമായ കാര്യം ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന ലോകേന്ദ്ര സിംഗ് ധാക്കഡ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജ്യോതിരാദിത്യ സിന്ധ്യക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രചാരണം നടത്തുന്ന വിചിത്രമായ സാഹചര്യമുണ്ടായി എന്നതാണ്. ഇതില്‍ രോഷാകുലയായ ബി എസ് പി അധ്യക്ഷ മായാവതി, കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും എന്ന് ഭീഷണി മുഴക്കിയിരുന്നു. നിയമസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് രണ്ട് ബി എസ് പി അംഗങ്ങളുടെ പിന്തുണയുണ്ട്.

പോളിംഗിന് ദിവസങ്ങള്‍ക്ക് മുമ്പ് കൂറ് മാറിയ ലോകേന്ദ്ര സിംഗ് ധാക്കഡ്, നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിന് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി എസ് പി സ്ഥാനാര്‍ത്ഥി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സിന്ധ്യക്ക് വോട്ട് ചോദിച്ച് പ്രചാരണത്തിനിറങ്ങുന്ന വിചിത്രമായ സാഹചര്യവുമുണ്ടായി. ബി എസ് പിക്കാണെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള വഴിയുമുണ്ടായിരുന്നില്ല. കൂറ് മാറിയ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ തന്നെ മായാവതി നിര്‍ദ്ദേശം നല്‍കി. ധാക്കഡിന് കിട്ടിയത് 37,530 വോട്ട്.

ALSO READ: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകി; പ്രതിസന്ധി പരിഹരിക്കാന്‍ യോഗങ്ങളുമായി കമല്‍നാഥ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍