UPDATES

പ്രവാസം

ദുബൈയില്‍ ബസ്സപകടം, 17 മരണം: 10 ഇന്ത്യാക്കാര്‍, 6 മലയാളികള്‍

ഈദാഘോഷത്തിനു ശേഷം ഒമാനില്‍ നിന്നും മടങ്ങുകയായിരുന്നു ബസ്സിലുണ്ടായിരുന്നവര്‍.

ദുബൈയില്‍ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ബസ്സ് നിയന്ത്രണം വിട്ട് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ഇതില്‍ ആറുപേര്‍ മലയാളികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ആകെ പത്ത് ഇന്ത്യാക്കാര്‍ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, ജമാലുദ്ദീൻ അരക്കാവീട്ടിൽ, വാസുദേവ്, തിലകൻ എന്നീ പേരുകളാണ് മരിച്ച മലയാളികളില്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 31 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബസ് പൂർണമായി തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.

ഈദാഘോഷത്തിനു ശേഷം ഒമാനില്‍ നിന്നും മടങ്ങുകയായിരുന്നു ബസ്സിലുണ്ടായിരുന്നവര്‍. അപകടത്തെ തുടര്‍ന്ന് മസ്കത്തില്‍ നിന്നും ദുബൈയിലേക്കും തിരിച്ചുമുള്ള ബസ് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍