UPDATES

മുത്തലാക്ക് ക്രിമിനൽ കുറ്റം: രാജ്യസഭയെ മറികടന്ന് ഓർഡിനന്‍സ് പാസ്സാക്കി കേന്ദ്രം

കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ ഈ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് സംഭവിക്കുകയുണ്ടായില്ല.

മുത്തലാക്ക് കുറ്റമാക്കുന്ന ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. 2017 ഡിസംബറിൽ ലോകസഭ പാസ്സാക്കിയ ബില്ലാണിത്. രാജ്യസഭയിൽ ഈ ബില്ലിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത സംശയത്തിൽ നിൽക്കെയാണ് ഓർഡിനൻസ് പാസ്സാക്കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥ അടക്കമുള്ള കാര്യങ്ങളിൽ രാജ്യസഭയിൽ വിയോജിപ്പ് കൂടുതലാണ്. രാഷ്ട്രീയ പാർട്ടികൾ‌ തമ്മിൽ ഈ വിഷയത്തിൽ ശക്തമായ വിയോജിപ്പുകൾ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ ഈ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും അത് സംഭവിക്കുകയുണ്ടായില്ല.

വിഷയത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന നിലപാടാണ് കോൺഗ്രസ്സ് നേത‍ൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റേത്. ബില്ലവതരണ വേളയിൽ ഈ വിയോജിപ്പുകൾ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. ജാമ്യമില്ലാക്കുറ്റമാക്കി മാറ്റാനായിരുന്നു പ്രാഥമികമായി അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ ശ്രമം. ഇതിൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെത്തുടർന്ന് പിന്നീട് മാറ്റം വരുത്തി. ഭാര്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം മജിസ്ട്രേറ്റിന് ജാമ്യം നൽകാമെന്ന ഭേദഗതി അനുവദിച്ചു.

2017 ഓഗസ്റ്റ് മാസത്തിൽ മുത്തലാക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിൽ നിയമനിർമാണം ആവശ്യമില്ലെന്ന നിലപാട് കേന്ദ്രം ആദ്യമെടുത്തുവെങ്കിലും പിന്നീട് ഡിസംബറിൽ ബില്ല് അവതരിപ്പിക്കുകയായിരുന്നു.

അഞ്ചിൽ മൂന്ന് ഭൂരിപക്ഷത്തിലാണ് മുത്തലാക്കിനെതിരായ വിധി സുപ്രീംകോടതിയിൽ നിന്നും വന്നത്. പ്രത്യക്ഷമായി ഏകപക്ഷീയമായതിനാൽ ഇത്തരം വിവാഹമോചനം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ, മതസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 25ാം അനുച്ഛേദം മുത്തലാക്കിനെ സാധൂകരിക്കുന്നുവെന്ന് ഭൂരിപക്ഷ വിധിയോട് വിയോജിച്ച രണ്ടു ജഡ്ജിമാർ വിധിയെഴുതി.

2017ൽ ലോകസഭയിൽ പാസ്സാക്കിയ ബില്ല് പ്രകാരം മുത്തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തുന്നത് 3 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. കൂടാതെ സ്ത്രീകള്‍ക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പരിചരണ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാം.

അപകടകരമായ ഒരു ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്; ജാഗ്രവത്തായിരിക്കുക

മുത്തലാഖ് നിരോധനം ആവശ്യപ്പെട്ട് കോടതിയില്‍ പോയ ഇഷ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു

ഞാനിന്നു മുതല്‍ സ്വതന്ത്രയാണ്; വാര്‍ത്ത സമ്മേളനത്തിനിടയില്‍ വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍