UPDATES

ട്രെന്‍ഡിങ്ങ്

ദി ഹിന്ദു ചോർത്തിയ റാഫേൽ രഹസ്യ രേഖകൾ തെളിവായി സ്വീകരിക്കാമോ? സുപ്രീംകോടതി വിധി നാള

രഹസ്യരേഖകളാണ് ചോർത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

ദി ഹിന്ദു ദിനപ്പത്രം പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ചോർത്തിയ റാഫേൽ രഹസ്യ രേഖകൾ റാഫേൽ യുദ്ധവിമാനക്കേസിൽ തെളിവായി സ്വീകരിക്കാമോയെന്നതു സംബന്ധിച്ച വിഷയത്തിൽ സുപ്രീംകോടതി നാളെ വിധി പ്രസ്താവിക്കും. ഹരജിക്കാരായ പ്രശാന്ത് ഭൂഷൺ, യശ്വന്ത സിൻഹ, അരുൺ ഷൂരി എന്നിവർ, ദി ഹിന്ദു പുറത്തുകൊണ്ടു വന്ന രേഖകൾ പരിശോധിക്കണമെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ, കേസിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടും ഇവർ ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ, രഹസ്യരേഖകളാണ് ചോർത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

റാഫേൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന മുൻ വിധി പുനപ്പരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതോടെയാണ് ഈ വാദപ്രതിവാദങ്ങൾക്ക് കളമൊരുങ്ങിയത്. മോദി സർക്കാർ നടത്തിയ റാഫേൽ ഇടപാടുകളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന ഹരജിക്കാരുടെ ആവശ്യം തള്ളുന്നുവെന്നുമായിരുന്നു 2018 ഡിസംബർ മാസത്തിലെ വിധി. നാല് പൊതുതാൽപര്യ ഹരജികളാണ് ഡിസംബറിൽ തള്ളിയത്.

പ്രതിരോധ രേഖകൾ ഫോട്ടോകോപ്പിയെടുത്തതാണെന്നാണ് സർക്കാർ പറയുന്നത്. രേഖകൾ മോഷ്ടിക്കപ്പെട്ടിട്ടില്ല. പൊതുതാൽപര്യം പരിഗണിച്ചാണ് ഈ രേഖകൾ താൻ പുറത്തു വിട്ടതെന്ന് ദി ഹിന്ദു ചെയർമാൻ എൻ റാം വ്യക്തമാക്കിയിരുന്നു. തന്റെ സോഴ്സുകൾ വെളിപ്പെടുത്താനാകില്ലെന്നും എൻ റാം പറയുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍