UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിവിൽ സർവ്വീസിൽ ചേരാനുള്ള കുറഞ്ഞ പ്രായം 27 ആക്കാൻ നീതി ആയോഗിന്റെ നിർദ്ദേശം

ഘട്ടംഘട്ടമായി ഈ പരിഷ്കരണം നടപ്പിലാക്കാനാണ് നിർദ്ദേശം

സിവിൽ സർവ്വീസിൽ ചേരാനുള്ള ഉയർന്ന പ്രായപരിധി 27 വയസ്സായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സർക്കാർ വിചാരകേന്ദ്രമായ നീതി ആയോഗാണ് പ്രായപരിധി കുറയ്ക്കാനുള്ള നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ ജനറൽ വിഭാഗത്തിലെ ഉയർന്ന പ്രായപരിധി 30 വയസ്സാണ്.

“Strategy for New India @75” എന്ന പേരിൽ നീതി ആയോഗ് നൽ‌കിയ റിപ്പോർട്ടിലാണ് ഈ നിർദ്ദേശമുള്ളത്. ഘട്ടംഘട്ടമായി ഈ പരിഷ്കരണം നടപ്പിലാക്കാനാണ് ആവശ്യം. എല്ലാ റിക്രൂട്ടുകളുടെയും ഒരു കേന്ദ്ര പൂൾ ഉണ്ടാക്കുകയും ഇതിൽ നിന്ന് ഇതില്‍ നിന്ന് അവരവരുടെ കഴിവുകളും മറ്റും പരിഗണിച്ച് ഓരോരോ മേഖലയിലേക്ക് നിയോഗിക്കുകയും ചെയ്യണമെന്ന നിർദ്ദേശവും ഇക്കൂട്ടത്തിലുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി അറുപതിലധികം സിവിൽ സർവ്വീസുകൾ നിലവിലുണ്ട്. ഇത് കുറയ്ക്കുക എന്ന ഉദ്ദേശ്യവും പുതിയ റിപ്പോർട്ട് പങ്കു വെക്കുന്നുണ്ട്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് മുപ്പത്തഞ്ച് വയസ്സിനു താഴെയുള്ളവരാണ്. ഇതിനാൽത്തന്നെ സിവിൽ സർവ്വീസിന്റെ ചുരുങ്ങിയ പ്രായം 27ലേക്ക് മാറ്റുന്നതിൽ യുക്തിയുണ്ടെന്ന് നീതിയ ആയോഗ് കരുതുന്നു. നിലവിലെ സിവിൽ സർവ്വീസ് റിക്രൂട്ടുകളുടെ ശരാശരി പ്രായം 25.5 ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍