UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെഹ്ലു ഖാന്‍ വധം: അക്രമത്തിന് ഇരയായവര്‍ക്കെതിരെ പശുക്കടത്തിന് കേസ്

പെഹ്ലു ഖാന്റെ നാട്ടുകാരായ (ഹരിയാനയിലെ ജയ്‌സിംഗ്പൂര്‍) അസ്മത്, റഫീഖ്, ഇവരുടെ ട്രക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ലാല്‍ യാദവ്, ട്രക്ക് ഉടമസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് പശുക്കടത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.

രാജസ്ഥാനിലെ ആല്‍വാറില്‍ ഹരിയാന ക്ഷീരകര്‍ഷകന്‍ പെഹ്ലു ഖാനെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അക്രമത്തിനിരയായവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെഹ്ലുഖാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കുറ്റപത്രമാണ് വന്നിരിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായ, പെഹ്ലു ഖാന്റെ രണ്ട് സുഹൃത്തുക്കള്‍അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെഹ്ലു ഖാനും ഇവര്‍ രണ്ട് പേരും പശുക്കളെ കടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ ആരോപണം. ജനുവരി 24ന് ബെഹ്രോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പെഹ്ലു ഖാന്റെ നാട്ടുകാരായ (ഹരിയാനയിലെ ജയ്‌സിംഗ്പൂര്‍) അസ്മത്, റഫീഖ്, ഇവരുടെ ട്രക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ലാല്‍ യാദവ്, ട്രക്ക് ഉടമസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് പശുക്കടത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്.

2017 ഏപ്രില്‍ ഒന്നിന് പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് രണ്ട് കേസെടുത്തിരുന്നു. ഒന്ന് പെഹ്ലു ഖാനെ കൊന്നവര്‍ക്കെതിരെ. രണ്ട് പശുക്കടത്തിന്റെ പേരില്‍ പെഹ്ലു ഖാന്റെ സുഹൃത്തുക്കള്‍ക്കെതിരെ. കൊല കേസില്‍ ഒമ്പത് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പെഹ്ലു ഖാനെ ആക്രമിക്കുന്ന വീഡിയോയില്‍ നിന്ന് ഇവരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ മറ്റൊരു അന്വേഷണത്തില്‍ തന്നെ ആക്രമിച്ചവരെന്ന് പെഹ്ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ ആറ് പേരും സംഭവസമയത്ത് അവിടെയുണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ വാദം.

ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് നാട്ടിലേയ്ക്ക് മടങ്ങുമ്പോളാണ് ഗോരക്ഷ ഗുണ്ടകള്‍ പെഹ്ലു ഖാനേയും സംഘത്തേയും ആക്രമിച്ചത്. പെഹ്ലു രണ്ട് ദിവസത്തിന് ശേഷം മരിച്ചു. അസ്മതിനും റഫീകിനും പരിക്കേറ്റു. അര്‍ജുല്‍ ലാല്‍ യാദവിനേയും പശു ഗുണ്ടകള്‍ ആക്രമിച്ചെങ്കിലും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. പശുക്കളെ വാങ്ങിയതിന്റെ റെസീറ്റ് ഉണ്ടെന്നും ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കുന്നതാണ് ഇതെന്നും അസ്മത് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മറ്റ് പെര്‍മിറ്റുകളെന്തെങ്കിലും വേണമെന്ന ആ സമയത്ത് ആരും പറഞ്ഞില്ല. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അസ്മത് മാസങ്ങളോളം കിടപ്പിലായിരുന്നു. സുഷുമ്‌ന നാഡിക്ക് പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയിലധികം ഇതുവരെ ചിലവായി. ഇപ്പോള്‍ കോടതി ചിലവുകള്‍ നടത്താന്‍ വസ്തുവകകള്‍ വില്‍ക്കണം – അസ്മത് പറയുന്നു. ട്രക്കിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ഒന്നര ലക്ഷം രൂപ ചിലവായെന്ന് അര്‍ജുന്‍ലാല്‍ യാദവും പറഞ്ഞു. കോടതി ചിലവുകള്‍ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് അര്‍ജുന്‍ലാല്‍ യാദവ്.

കല്‍ബുര്‍ഗി, പെഹ്ലു ഖാന്‍, ഗൗരി ലങ്കേഷ്; ഇവരെ ആരും കൊന്നിട്ടില്ല

പെഹ്ലു ഖാനെ കൊന്നതില്‍ ഖേദമില്ല: ജെഎന്‍യു കോണ്ടം ഫെയിം ബിജെപി എംഎല്‍എ

രാജസ്ഥാനിലെ താലിബാന്‍ റിപ്പബ്ലിക്

ആള്‍ക്കൂട്ടം തല്ലിക്കൊന്നവരും മൌനത്തിലൊളിച്ച ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളും

ഈ ‘വിശുദ്ധ പശു’ രാഷ്ട്രീയം ഹൈന്ദവ വിരുദ്ധം

പശുവിന്റെ പേരില്‍ മനുഷ്യക്കുരുതി; ഇരകള്‍ ഭൂരിപക്ഷവും മുസ്ലിങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍