UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനം: രാജ്യം പണരഹിത സമൂഹമായോ? ഇല്ല; 9.5 ശതമാനം കറന്‍സി കൂടിയെന്ന് കണക്കുകള്‍

മൊബൈല്‍ ബാങ്കിംഗിന്റെ കാര്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്

രണ്ടു വര്‍ഷം മുമ്പ്, 2016 നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അന്നു രാത്രി എട്ടു മണി മുതല്‍ 1000, 500 രൂപാ നോട്ടുകള്‍ രാജ്യത്ത് പ്രാബല്യത്തില്‍ ഉണ്ടാവില്ല എന്നായിരുന്നു പ്രഖ്യാപനം. കള്ളപ്പണം തടയല്‍, വ്യാജ നോട്ടുകള്‍ ഇല്ലാതാക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് പണം ലഭ്യമാകുന്നത് തടയല്‍ തുടങ്ങിയവയായിരുന്നു ഡിമോണിറ്റൈസേഷന് കാരണമായി പറഞ്ഞത് എങ്കിലും പ്രതിസന്ധി വര്‍ധിച്ചതോടെ ഒരു പണരഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയും സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചു.

വിനിമയ മാര്‍ഗങ്ങള്‍ ഡിജിറ്റല്‍ മണിയിലേക്ക് മാറ്റുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് വ്യക്തമാക്കി കൂടുതല്‍ ആപ്പുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചു. എന്നാല്‍ ഈ രാജ്യത്തെ പണരഹിത സമൂഹമാക്കുന്നതിനുള്ള ശ്രമം വിജയിച്ചോ? ഇല്ല എന്നു മാത്രമല്ല, മുമ്പുണ്ടായിരുന്നതിലും അധികം കറന്‍സി നോട്ടുകളാണ് ഇപ്പോള്‍ രാജ്യത്ത് പ്രാബല്യത്തില്‍ ഉള്ളതെന്ന് റിസര്‍വ് ബാങ്ക് കണക്കുകളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 2018 ഒക്‌ടോബര്‍ 26 -ന് രാജ്യത്തുള്ള കറന്‍സിയുടെ അളവ് 19.6 ലക്ഷം കോടി രൂപയാണ്. അതായത്, കഴിഞ്ഞ രണ്ടു വര്‍ഷത്തിലും 9.5 ശതമാനം കൂടുതല്‍. 2016 നവംബര്‍ നാലിന് 17.9 ലക്ഷം കോടി രൂപയായിരുന്നു സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന ആകെ തുക.

അതുപോലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതും കൂടിയിട്ടുണ്ട് എന്നാണ് ആര്‍ബിഐ കണക്കുകള്‍ കാണിക്കുന്നത്. അതായത്, ഒക്‌ടോബര്‍ 2016ല്‍ 2.54 ലക്ഷം കോടി രൂപയായിരുന്നു പിന്‍വലിക്കുന്നത് എങ്കില്‍ 2018 ഓഗസ്റ്റ് ആയപ്പോള്‍ അത് എട്ടു ശതമാനം വര്‍ധിച്ച് 2.75 ലക്ഷം കോടി രൂപയായി. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം എടിഎമ്മുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ ഡിസംബര്‍ 2016-ന് 1.06 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു. ദീപാവലി അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതോടെ ഒക്‌ടോബര്‍, നവംബര്‍ മാസത്തെ കണക്കു കൂടി വരുന്നതോടെ ഇത് ഇതിലും കൂടുതലാകാനാണ് സാധ്യതയും.

പണം പിന്‍വലിക്കല്‍ വര്‍ധിച്ചതോടെ കൂടുതല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുന്നത് പതുക്കെയായതായും കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കൂടുതലായി സ്ഥാപിച്ചത് 8000 എടിഎമ്മുകളാണ്. എന്നാല്‍ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തിനിടയില്‍ ഇത് വേഗത്തിലായി. ഓരോ മാസവും 1000 എടിഎമ്മുകള്‍ വീതം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ ഓഗസ്റ്റ് 2018 വരെ ഇപ്പോഴുള്ളത് 2.28 ലക്ഷം എടിഎമ്മുകള്‍.

മൊബൈല്‍ ബാങ്കിംഗിന്റെ കാര്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2016-ല്‍ ഇത് 1.13 ലക്ഷം കോടി രൂപയായിരുന്നു എങ്കില്‍ 2018 ആയപ്പോള്‍ ഇത് 82 ശതമാനം വര്‍ധിച്ച് 2.06 ലക്ഷം കോടി രൂപയായെന്നും റിസര്‍വ് ബാങ്ക് കണക്കുകള്‍ കാണിക്കുന്നു.

ഊര്‍ജിത് പട്ടേല്‍: നോട്ട് നിരോധനകാലത്തെ ‘വില്ലന്‍’, ഇന്ന് മോദി സര്‍ക്കാരിന്റെ പ്രതിയോഗി

ഡിജിറ്റല്‍ ഇന്ത്യയാകാന്‍ നമ്മളായിട്ടില്ല; കണക്കുകള്‍ തെളിയിക്കുന്നത് അതാണ്

‘ലോഗ് ഔട്ട്’ ചെയ്യുന്ന ഡിജിറ്റല്‍ ഗ്രാമങ്ങള്‍; ‘ക്യാഷ് ലെസ് ഇന്ത്യ’ക്ക് മലപ്പുറത്തെ നെടുങ്കയം മോഡല്‍

നോട്ട് നിരോധനത്തിന്റെ രണ്ടാം വർഷം; മോദി സര്‍ക്കാരിന്റെ മറ്റു തീരുമാനങ്ങളും ഇങ്ങനെയായിരുന്നോ? പേടിക്കണം

ഇതുതന്നെയാണ് മോദിജി പറഞ്ഞ പണരഹിത സമ്പദ് വ്യവസ്ഥ

അവസാനം എണ്ണിത്തീര്‍ന്നു, 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി; ഇത് മോദി ദുരന്തമെന്ന് കോണ്‍ഗ്രസ്‌

എടിഎമ്മുകളില്‍ എന്തുകൊണ്ട് പണമില്ല? അറിയണമെങ്കില്‍ നോട്ട് നിരോധനം ഇന്ത്യയോട് ചെയ്തത് എന്താണെന്നറിയണം

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതം എന്ത്? കണക്കുണ്ട്: 9.4 ലക്ഷം കോടി രൂപ

ഇന്ത്യന്‍ വളര്‍ച്ചയുടെ ‘ഊഹക്കണക്കുകള്‍’

ജയ്റ്റ്‌ലി എന്ന ‘ജീനിയസും’ മോദിയുടെ ജിഡിപിയും (‘ഗ്രോസ് ഡിവൈസീവ് പൊളിറ്റിക്‌സ്’)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍