UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസാധാരണ നീക്കവുമായി സിബിഐ: സ്വന്തം ഉദ്യോഗസ്ഥനെ പഴിച്ച് പ്രസ്താവനയിറങ്ങി

രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മറകൾ ഭേദിച്ച് പുറത്തേക്ക്. ഏജൻസിയുടെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെ അര ഡസനോളം കേസുകളിൽ ഏജൻസി അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ  പ്രസ്താവനയിറക്കി. സിബിഐ ഡയറക്ടർ ആലോക് വർമയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതികൾ സർക്കാരിന് നൽകുകയാണ് അസ്താനയെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്.

സിബിഐയിൽ ഡയറക്ടറെയും മറികടക്കുന്ന സമാന്തര അധികാരകേന്ദ്രമായി അസ്താന മാറുന്നതിനെതിരെ വർമ നേരത്തെ തന്നെ രംഗത്തുണ്ട്. പ്രശ്നങ്ങൾ വളരെ നാൾ മുമ്പു തന്നെ തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് എല്ലാ അതിരുകളും ലംഘിച്ച് അവ പുറത്തു വരുന്നത്. വർമ അന്വേഷണങ്ങളിൽ ഇടപെടുന്നെന്നാരോപിച്ച് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതാണ് വർമയെ പ്രകോപിപ്പിച്ചത്.

Also Read: തമ്മിലടി മൂക്കുന്നു; സ്വന്തം സ്പെഷ്യല്‍ ഡയറക്ടറെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ

സിബിഐയുടെ ‘വിശ്വാസ്യത’ സംബന്ധിച്ച പ്രതിച്ഛായയെ ബാധിക്കുന്ന തലത്തിലേക്കാണ് ഇപ്പോഴത്തെ തർക്കങ്ങൾ നീങ്ങുന്നതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സിബിഐയിൽ തനിക്കെതിരായ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയാണ് പരാതി നൽകുന്നതിലൂടെ അസ്താന ഉദ്ദേശിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ആളായിട്ടാണ് അസ്താന അറിയപ്പെടുന്നത്. നിരവധി കേസുകളിൽ സിബിഐ നിരീക്ഷണത്തിലുള്ളയാളാണെന്നും ഡയറക്ടറുടെ അസാന്നിധ്യത്തിൽ അസ്താനയെ വിശ്വാസത്തിലെടുത്ത് സിബിഐയിലേക്ക് പുതിയ ആളുകളെ എടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് കമ്മീഷൻ സിബിഐ നേരത്തെ കത്തു നൽകിയത് വിവാദമായിരുന്നു. സിബിഐയുടെ പോളിസി വിഭാഗമാണ് ആലോക് വർമയുടെ അസാന്നിധ്യത്തിൽ അസ്താനയെ ചുമതലയേൽപ്പിക്കാൻ കഴിയില്ലെന്ന കത്ത് കേന്ദ്ര വിജിലൻസ് കമ്മീഷന് നൽകിയത്.

അതെസമയം കാബിനറ്റ് സെക്രട്ടറി തനിക്ക് ലഭിച്ച അസ്താനയുടെ പരാതി കേന്ദ്ര വിജിലൻസ് കമ്മീഷന് കൈമാറിയിരിക്കുകയാണ്.

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം ‘ഗുജറാത്ത് മോഡല്‍’; ചരമക്കുറിപ്പ് എഴുതാറായോ ഈ അന്വേഷണ ഏജന്‍സിക്ക്?

തമ്മിലടി മൂക്കുന്നു; സ്വന്തം സ്പെഷ്യല്‍ ഡയറക്ടറെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന് സിബിഐ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍