UPDATES

ട്രെന്‍ഡിങ്ങ്

സിബിഐ ഇടക്കാല തലവന്റെ ഭാര്യയുടെ പണമിടപാട് വിവാദത്തില്‍: സ്വകാര്യ കമ്പനിക്ക് നല്‍കിയത് 1.14 കോടി

കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഞ്ചല മെര്‍ക്കന്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എഎംപിഎല്‍) എന്ന കമ്പനിക്ക് 2011-14 കാലത്ത് മൂന്ന് തവണയായി 1.14 കോടി രൂപ നല്‍കിയതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പറയുന്നു.

അലോക് വര്‍മയെ മാറ്റി സിബിഐ ഇടക്കാല ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന എം നാഗേശ്വര റാവുവിന്റെ ഭാര്യയുടെ പണമിടപാട് വിവാദത്തില്‍. നാഗേശ്വര റാവുവിന്റെ ഭാര്യ എം സന്ധ്യ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഞ്ചല മെര്‍ക്കന്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എഎംപിഎല്‍) എന്ന കമ്പനിക്ക് 2011-14 കാലത്ത് മൂന്ന് തവണയായി 1.14 കോടി രൂപ നല്‍കിയതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപ എഎംപിഎല്ലില്‍ നിന്ന് സന്ധ്യ കടം വാങ്ങിയിരുന്നു. 2011-12 സാമ്പത്തിക വര്‍ഷം 35.56 ലക്ഷം രൂപ, 2012-13ല്‍ 38.27 ലക്ഷം, 2013-14ല്‍ 40.29 ലക്ഷം എന്നിങ്ങനെയാണ് തുക കൈമാറിയത്. നാഗേശ്വര റാവു കുടുംബ സുഹൃത്താണെന്നും അവര്‍ക്ക് പണം നല്‍കിയതില്‍ എന്താണ് തെറ്റെന്നുമാണ് കമ്പനി ഡയറക്ടര്‍ പ്രവീണ്‍ അഗര്‍വാള്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

2015 നവംബറില്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് യൂണിഫോം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ റാവുവിനെതിരെ ഒഡീഷ ധന വകുപ്പ് അന്വേഷണം നടത്തിയിരുന്നു. റാവു ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് കഴിഞ്ഞ ജൂലൈയിലാണ് തമിഴ് വാര്‍ത്താ പോര്‍ട്ടലായ ‘സാവുക്ക്’ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഒഡീഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നാഗേശ്വര റാവുവിനെ 2016ലാണ് സിബിഐ ജോയിന്റ് ഡയറക്ടറായി നിയമിച്ചത്.
ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള നാഗേശ്വര റാവു ആര്‍എസ്എസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിപാടികളിലും മറ്റും സജീവമായി പങ്കെടുക്കാറുണ്ട്. 1998ല്‍ ബെറാംപൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കെയടക്കം പല തവണ പൊതുപരിപാടികളില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളയാളാണ് നാഗേശ്വര റാവു എന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് പറയുന്നത്. ആര്‍എസ്എസ് നേതാവ് രാം മാധവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൗണ്ടേഷന്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുമായും സ്ഥാപനങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് നാഗേശ്വര റാവു എന്ന് എക്കണോമിക് ടൈംസ് റിപ്പോര്ർട്ട് പറയുന്നു.

സിബിഐയുടെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍