UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓഫീസേഴ്സ് ക്ലബ്ബിലെ റെയ്ഡിനു പിന്നാലെ സിബിഐ സ്വന്തം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ് ക്ലബ്ബിനെ കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാട് ഇടപാട് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.

ഡൽഹിയിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ക്ലബ്ബായ പാലിക സർവീസസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന റെയ്ഡിനു പിന്നാലെ സിബിഐ സ്വന്തം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ക്ലബ്ബിനെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കപ്പെട്ട വൻ അഴിമതികളിൽ സിബിഐ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വെളിപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. അഞ്ച് ഉദ്യോഗസ്ഥരെയെങ്കിലും ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ് ക്ലബ്ബിനെ കേന്ദ്രീകരിച്ച് നടന്ന ഹവാല ഇടപാട് ഇടപാട് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. റെയ്ഡ് നടന്നതിനു ശേഷം ക്ലബ്ബിനെതിരായ അന്വേഷണത്തെ സ്വാധീനിക്കാൻ സിബിഐ ഉദ്യോഗസ്ഥർ പലരും ഇടപെട്ടുവെന്നാണ് സംശയിക്കപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ഹവാലാ പണവും സ്വർണവുമെല്ലാം ക്ലബ്ബിലെ ഭക്ഷണവിതരണക്കാരനായ രാകേഷ് തിവാരി എന്നയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇയാള്‍ നേരത്തെ സിബിഐ ആസ്ഥാനത്തെ കാന്റീന്‍ നടത്തിപ്പുകാരനായിരുന്നു. ഇയാൾ വഴിയാണ് പല ബിസിനസ്സുകാരും സിബിഐ ഓഫീസര്‍മാരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇയാളെ ഉപയോഗിച്ച് പല ഉദ്യോഗസ്ഥരും നിയമവിരുദ്ധമായ പണക്കൈമാറ്റങ്ങൾ നടത്തിയിരുന്നെന്നും സംശയിക്കപ്പെടുന്നു. ഇന്ത്യൻ റവന്യൂ സർവീസിലുള്ള ഉന്നത ഉദ്യോഗസ്ഥനടക്കം ഈ കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍