UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തം ആസ്ഥാനം റെയ്ഡ് ചെയ്ത് സിബിഐ; ഡെപ്യൂട്ടി എസ്‌പിയെ അറസ്റ്റ് ചെയ്തു

ദേവേന്ദർ കുമാറിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിട്ടുണ്ട്.

സ്വന്തം ആസ്ഥാനത്ത് സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ്. സിബിഐ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരെയുള്ള കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്. തങ്ങളുടെ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദർ കുമാറിനെ അറസ്റ്റ് ചെയ്തിട്ടുള്ളതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. രാകേഷ് അസ്തനയ്ക്കെതിരായ കേസിൽ തന്നെയാണ് ഈ അറസ്റ്റും നടന്നിരിക്കുന്നത്.

ദേവേന്ദർ കുമാറിന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ് നടത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലുള്ള മാംസ കയറ്റുമതിക്കാരൻ മോയിൻ ഖുറേഷിക്കെതിരായ കേസിൽ പ്രധാന സാക്ഷി കൂടിയായ സതീഷ് ബാബു സന എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകളും അറസ്റ്റും നടന്നിരിക്കുന്നത്. ദുബൈയിലെ മനോജ് പ്രസാദ് എന്ന മധ്യസ്ഥൻ വഴി താൻ അഞ്ചു കോടി രൂപ അസ്താനയ്ക്ക് കോഴ നൽകിയെന്നാണ് ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മനോജ് നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

മോയിൻ ഖുറേഷിക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ദേവേന്ദർ കുമാർ. ഈ കേസിൽ സതിഷ് ബാബു സനയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് ദേവേന്ദർ കുമാർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഈ കേസിന്റെ അന്വേഷക സംഘത്തിന്റെ തലവൻ അസ്താനയായിരുന്നു. സതീഷ് ബാബു സനയുടെ മൊഴി സെപ്തംബർ 26ന് രേഖപ്പെടുത്തിയതായാണ് അന്വേഷകരുടെ റിപ്പോർട്ട് പറഞ്ഞിരുന്നത്. എന്നാൽ ഈ ദിവസം സതീഷ് ബാബു മൊഴി രേഖപ്പെടുത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്തില്ലായിരുന്നെന്നും ഹൈദരാബാദിലായിരുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ റെയ്ഡും അറസ്റ്റുകളും നടന്നിരിക്കുന്നത്.

സിബിഐയില്‍ ഒന്നാമനും രണ്ടാമനും തമ്മില്‍ പൊരിഞ്ഞ അടി; അസ്താനക്കെതിരെ കൈക്കൂലി കേസ്; റോ സ്പെഷല്‍ ഡയറക്ടര്‍ നിരീക്ഷണത്തില്‍

അസാധാരണ നീക്കവുമായി സിബിഐ: സ്വന്തം ഉദ്യോഗസ്ഥനെ പഴിച്ച് പ്രസ്താവനയിറങ്ങി

ഓഫീസേഴ്സ് ക്ലബ്ബിലെ റെയ്ഡിനു പിന്നാലെ സിബിഐ സ്വന്തം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍