UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയുടെ ആരോപണം തെറ്റ്; പിഎന്‍ബി തട്ടിപ്പ് കൂടുതലും നടന്നത് 2017 ലെന്ന് സിബിഐ

രണ്ട് ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

 

വജ്രവ്യാപാരി നിരവ് മോദി പ്രധാനപ്രതിയായ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ പുതിയ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. നിരവ് മോദിയുടെയും കൂട്ടാളികളുടെയും തട്ടിപ്പ് സംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും പരസ്പരം പഴിചാരുമ്പോള്‍ സിബിഐയുടെ പുതിയ നീക്കം കേന്ദ്രസര്‍ക്കാരിനാണ് ഒരു തരത്തില്‍ തിരിച്ചടിയാകുന്നത്. 2017-18 കാലത്ത് നിരവിന്റെ ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചോസ്‌കി പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 4,886.72 കോടി തട്ടിയതുമായി ബന്ധപ്പെട്ട എഫ് ഐ ആര്‍. മെഹുലും അയാളുടെ മൂന്നു കമ്പനികളും ചേര്‍ന്ന് 2017-18 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 143 ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ്(എല്‍ഒയു) ഉപയോഗിച്ച് 4,889.72 കോടി രൂപ തട്ടിയെടുത്തെന്നാണ് സിബിഐ പറയുന്നത്.

ജനുവരി 31 ന് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ എഫ്‌ഐആറില്‍ എട്ട് എല്‍ഒയു ഉപയോഗിച്ച് 280.7 കോടി കബളിപ്പിച്ചെടുത്തു എന്നതായിരുന്നു പറഞ്ഞിരുന്നത്. ഈ എല്‍ഒയു എല്ലാം തന്നെ 2017 ല്‍ ആണ് ബാങ്ക് നല്‍കിയിരുന്നതും. ബാങ്കില്‍ നിന്നും പുതിയതായി കിട്ടിയ വിവരങ്ങളും ചേര്‍ത്താണ് ഇപ്പോള്‍ സിബിഐ പുതിയ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ എഫ് ഐ ആറില്‍ ബങ്കിന്റെ നഷ്ടമായി ചേര്‍ത്തിരുന്ന തുക 6,498 കോടിയായിരുന്നു.

നിരവ് മോദിയും ബന്ധുക്കളും പലതവണ ബാങ്കിന്റെ എല്‍ഒയു പുതുക്കി ഉപയോഗിച്ച് പണം തട്ടിയിരുന്നതായും പഴയ പല എല്‍ഒയുവും 2017 ലാണ് ഇവര്‍ പുതുക്കിയതെന്നും സിബിഐ കേന്ദ്രങ്ങള്‍ പറയുന്നു. 2014-2017 നും ഇടയില്‍ നിരവ് മോദിയുമായി ബന്ധമുണ്ടായിരുന്നതായി സംശയിക്കുന്ന നാല് പിഎന്‍ബി ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സിബിഐ ചോദ്യം ചെയ്തിരുന്നു. 2015 ഫെബ്രുവരി മുതല്‍ 2017 ഒക്ടോബര്‍ വരെ മുംബൈ നരിമാന്‍ പോയിന്റ് ബ്രാഞ്ചിന്റെ ചീഫ് മാനേജര്‍ ആയിരുന്ന ബെച്ചു ടി തിവാരി, നിലവില്‍ പിഎന്‍ബിയുടെ ഡിജിഎമ്മും ബ്രാഡി ഹൗസ് ബ്രാഞ്ച് മുന്‍ എജിഎമ്മും(മേയ് 2016-ജൂലൈ 2017) ആയിരുന്ന സഞ്ജയ് കുമാര്‍ പ്രസാദ്, മുന്‍ ഓഡിറ്റര്‍( നവംബര്‍ 2015 മുതല്‍ ജൂലൈ 2017) മൊഹീന്ദര്‍ കെ ശര്‍മ, ഏകജാലക ഓഫിസര്‍ ആയിരുന്ന(നവംബര്‍ 2014 മുതല്‍ ഡിസംബര്‍ 2017) മനോജ് കുമാര്‍ ഖാരട്ട് എന്നിവരെയാണ് സിബിഐ ചോദ്യം ചെയ്തത്. മനോജ് ഖാരത്ത്, ഗോകുല്‍നാഥ് ഷെട്ടി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ തട്ടിപ്പിന് വലിയ സഹായം ചെയ്തു കൊടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പുതിയ എഫ് ഐ ആറില്‍ മെഹുല്‍ ചോസ്‌കിയടക്കം 16 പേരെ പ്രതികളാക്കിയിട്ടുണ്ട്. മെഹുലിന്റെ ഗീതാഞ്ജലി ജേംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ് എന്നീ കമ്പനികളും, ഒരു മനേജിംഗ് ഡയറക്ടര്‍, പത്ത് ഡയറക്ടര്‍മാര്‍, രണ്ട് പഞ്ചാബ് നാഷണല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍